ബേസിൽ ജോസഫ്
പുരാതന കാലം തൊട്ടേ ക്രിസ്ത്യാനികൾ വലിയ നോമ്പിന്റെ നാൽപ്പത്തിയൊന്നാം നാൾ ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കൊട്ട. ഓശാന ഞായറിന്റെ മുൻപുള്ള ദിവസം ദിവസം ആണ് കൊഴുക്കട്ട സാധാരണയായി ഉണ്ടാക്കുന്നത്. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ് നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത് ക്രിസ്ത്യാനികള്‍ വലിയ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ് നാല്പതു ദിവസം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്പതു ദിവസം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത് നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്.
കൊഴുക്കട്ട എന്ന പേര് ഈ പലഹാരത്തിന് വന്നു ചേർന്നതിന് പല രീതിയിലുള്ള കഥകൾ ഉണ്ട്. “കൊഴു” എന്നവാക്കിനർത്ഥം മഴു എന്നാണ്. കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതുല്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140ആം സങ്കീര്‍ത്തനത്തിലെ വാചകം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്നർത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈ പലഹാരത്തിനു പേരുണ്ടായത് ഇത് ഒരു കഥ എന്നാൽ മറ്റൊരു കഥബഥാനിയായില്‍നിന്നു ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്രിസ്തു ലാസറിന്റെ ഭവനത്തിലെത്തിയെന്നും ലാസറിന്റെ സഹോദരിമാര്‍ തിടുക്കത്തില്‍ മാവുകുഴച്ച് ഉണ്ടാക്കി യേശുവിനു നൽകിയ ഭക്ഷണമായിരുന്നു കൊഴുക്കട്ടയെന്നും കരുതപ്പെടുന്നു. പീഡാനുഭവചരിത്രത്തില്‍ ക്രിസ്തുവിനെ കല്ലെറിയുന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്നും പ്രചാരമുണ്ട്. അഭിപ്രായങ്ങള്‍ക്കും പഠനങ്ങള്‍ക്കുമപ്പുറം മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓര്‍മ്മകള്‍ ഉള്ളില്‍ വഹിക്കുന്ന കൊഴുക്കട്ട, യുകെയിലെ കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ ഭാഗമായിക്കഴിഞ്ഞു.
ചേരുവകൾ
1. അരിപ്പൊടി – 250ഗ്രാം
2. തേങ്ങ – അര മുറി
3. ഉപ്പ് – ആവശ്യത്തിന്
4. ശര്‍ക്കര – 100 ഗ്രാം.
5. ഏലക്ക – 3 എണ്ണം
6. ചെറിയ ജീരകം – ഒരു നുള്ള്
പാചകം ചെയ്യുന്ന വിധം
ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, നാളികേരം ചിരകിയതും ഏലക്കപൊടിയും,ചെറിയ ജീരകം പൊടിച്ചതും ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക. അരിപ്പൊടി ആവശ്യമുള്ളത്ര വെള്ളം ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. നല്ല ചൂടുവെള്ളത്തില്‍ കുഴച്ചാല്‍ കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ പൊട്ടിപ്പോകില്ല കുഴച്ച മാവ് ചെറിയ ചെറിയ ഉരുളകളാക്കി, കനംകുറച്ച് പരത്തി, നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച്, വീണ്ടും ഉരുളകളാക്കുക, ഈ ഉരുളകള്‍ ആവിയില് കുക്ക് ചെയ്തെടുക്കുക. ആവശ്യത്തിന് വെന്തു എന്നുറപ്പായാൽ ഒരു പരന്ന പാത്രത്തിലേയ്ക്ക് കൊഴുക്കട്ടയെ ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റി തണുത്തു കഴിയുമ്പോൾ ഓശാന ഞായറിൻ്റെ സൗരഭ്യത്തോടെ ഭക്ഷിക്കാവുന്നതാണ്.
ഏവർക്കും വീക്കെൻ്റ് കുക്കിംഗിൻ്റെ ഓശാന പെരുന്നാൾ ആശംസകൾ.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.