മിനു നെയ്‌സൺ പള്ളിവാതുക്കൽ

ചേരുവകൾ

1 . 2 1/2 കപ്പ് ഗ്രാം മാവ് (ബേസൻ)
2 . 1 1/2 tsp ഏലക്ക പൊടി
3 . 3 കപ്പ് Oil (സസ്യ എണ്ണ /നെയ്യ്‌ )
4 . 1/2 tsp ഫുഡ് കളർ (Yellow)
5 . 2 നുള്ള് ബേക്കിംഗ് സോഡ
6 . 3 കപ്പ് പഞ്ചസാര
7 . 2 കപ്പ് വെള്ളം

മോട്ടിച്ചൂർ ലഡു എങ്ങനെ ഉണ്ടാക്കാം

Step 1
ഒരു വലിയ പാത്രത്തിൽ 2 1/2 കപ്പ് ബേസൻമാവ് ചേർക്കുക, തുടർന്ന് മഞ്ഞ നിറം കലർത്തി നന്നായി ഇളക്കുക. അതിനുശേഷം, കുറച്ച് വെള്ളവും അല്പം ബേക്കിംഗ് സോഡയും ചേർക്കുക.
മിശ്രിതം നന്നായി യോജിപ്പിച്ച് കട്ടകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.

Step 2
ഇനി, ഒരു കുഴിവുള്ള പാത്രത്തിൽ എണ്ണ ചൂടാക്കുക. എണ്ണയിലേക്കു സുഷിരങ്ങളുള്ള ഒരു സ്പൂണിൽ കൂടി മാവു കുറേശ്ശേയായി ഒഴിക്കുക.സാവധാനം ബൂണ്ടി മാവ് എണ്ണയിൽ വീഴാൻ അനുവദിക്കുക,
ശരിയായി പാകം ചെയ്യുന്നതുവരെ ചെറിയ തീയിൽ വേവിക്കുക. അതിനുശേഷം അധിക എണ്ണ നീക്കം ചെയ്യാൻ ടിഷ്യു പേപ്പറിലേക്ക് ബൂണ്ടി കോരി വയ്ക്കുക.

Step 3
ഒരു പാൻ എടുത്ത് കുറച്ച് വെള്ളവും പഞ്ചസാരയും, ഏലയ്ക്കാപ്പൊടിയും ചേർക്കുക, ഈ മിശ്രിതം two-string consistency കൈവരിക്കുന്നത് വരെ തിളപ്പിക്കാൻ അനുവദിക്കുക. അതിലേക്കു ബൂണ്ടിയും ചേർക്കുക.
പഞ്ചസാര സിറപ്പും ബൂണ്ടിയും നന്നായി കലരുന്നതുവരെ വേവിക്കുക. ഇത് ലിഡ് കൊണ്ട് മൂടുക, തീ ഓഫ് ചെയ്യുക.

Step 4
നിങ്ങളുടെ കൈകളിൽ അല്പം നെയ്യ് പുരട്ടി, ചെറു ചൂടുള്ള ബൂണ്ടി മിക്സ് , ലഡൂകളായി ഉരുട്ടിയെടുക്കുക. കുറച്ച് കശുവണ്ടി പരിപ്പ് / കിസ്മിസ് കൊണ്ട് അലങ്കരിക്കുക എന്നിട്ടു അവ ഒരു തുറന്ന ട്രേയിൽ വയ്ക്കുക.

മോട്ടിച്ചൂർ ലഡു ആസ്വദിക്കുക

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ