ബേസിൽ ജോസഫ്
ചിക്കൻ വിങ്‌സ് ലോലി പോപ്പ്
ചേരുവകൾ
ചിക്കണ്‍ വിങ്‌സ് -10 എണ്ണം (തൊലി കളഞ്ഞ് ഫ്ലെഷ് പുറകോട്ട് ആക്കിയത് )
മുട്ട -1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
മൈദാ – 2ടീസ്പൂണ്‍
കോണ്‍ഫ്ലോർ – 2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/ 2 ടീസ്പൂണ്‍
സോയ സോസ് – 1 ടീസ്പൂണ്‍
ചില്ലി സോസ് -1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – വറക്കുവാനവശ്യത്തിന് (ഏകദേശം 300 ml )
പാചകം ചെയ്യുന്ന വിധം
ചിക്കൻ നന്നായി കഴുകി വയ്ക്കുക .ഒരു മിക്സിങ് ബൗൾ എടുത്ത് ,മൈദാ,കോൺഫ്ലോർ, കുരുമുളക് പൊടി, നന്നായി മിക്സ് ചെയ്ത് എടുക്കുക .ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സോയ സോസ്, ചില്ലി സോസ് മുട്ട ,ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ല കുഴമ്പ് പരുവത്തിൽ ഒരു ബാറ്റർ ആക്കി എടുക്കുക .ആവശ്യം എങ്കിൽ അല്പം വെള്ളം കൂടി ചേർക്കുക . ഈ മിശ്രിതത്തിലേയ്ക്ക് റെഡി ആക്കി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് 20 മിനുട്ട് എങ്കിലും വയ്ക്കുക . ഒരു പാനിൽ ഓയിൽ നന്നായി ചൂടാക്കുക . ബാറ്ററിൽ ഇട്ട് വച്ചിരിക്കുന്ന ചിക്കൻ എടുത്ത് ഓയിലിൽ ചിക്കൻ കുക്ക് ആകുന്നതുവരെ വറത്ത് എടുത്ത് ഒരു കിച്ചണ്‍ ടവലിലേയ്ക്ക് എണ്ണ വലിയുന്നതിനായി വയ്ക്കുക .ഒരു ചെറിയ പീസ് സിൽവർ ഫോയിൽ കൊണ്ട് ചിക്കന്റെ ബോണ്‍ കവർ ചെയ്ത് ചില്ലി സോസിന്റെയോ സ്വീറ്റ് ആൻഡ് സൗർ സോസിന്റെ ഒപ്പമോ ചൂടോടെ സെർവ് ചെയ്യുക.
(തൊലി കളഞ്ഞ ചിക്കൻ വിങ്‌സ് -ചിക്കൻ നിബ്ലെറ്റ്സ് എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. മിക്കവാറും എല്ലാ ഹലാൽ ഷോപ്പുകളിലും ചിക്കൻ നിബ്ലെറ്റ്സ് ലഭ്യം ആണ് ).
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
Leave a Reply