ബേസിൽ ജോസഫ്

ബീഫ് പെപ്പർ സ്റ്റെയിക് വിത്ത് സോയി ആൻഡ് റൈസ് വൈൻ വിനിഗർ

ചേരുവകൾ

ബീഫ് – 500 ഗ്രാം
സബോള – 1 എണ്ണം(ഡൈസ് ആയി മുറിച്ചത് )
ക്യാപ്‌സിക്കം – 2 എണ്ണം (2 വ്യത്യസ്തമായ കളർ ചെറിയ സ്ട്രിപ്സ് ആയി മുറിച്ചത് )
ഇഞ്ചി – 1 ചെറിയ പീസ് മിൻസ് ചെയ്തത്
വെളുത്തുള്ളി – 3 അല്ലി ചോപ് ചെയ്തത്
ഓയിൽ – 50 എം ൽ
സോയാസോസ് -4 ടേബിൾ സ്പൂൺ
റൈസ് വിനിഗർ – 2 ടേബിൾ സ്‌പൂൺ
ബ്രൗൺ ഷുഗർ -4 ടീസ്പൂൺ
കോൺഫ്ലോർ -1 ടീസ്പൂൺ
കുരുമുളക് – സീസൺ ചെയ്യാൻ ഉള്ളത്
ഉപ്പ് -ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ബീഫ് വളരെ കട്ടി കുറച്ചു ഒരു കൈവിരൽ നീളത്തിൽ സ്ട്രിപ്പ് ആയി മുറിച്ചെടുക്കുക . ഒരു ഫ്രയിങ്പാനിൽ പകുതി ഓയിൽ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന ബീഫ് അല്പം ക്രഷ് ഡ് കുരുമുളകും ഉപ്പും കൊണ്ട് സീസൺ ചെയ്ത് 5 മിനിറ്റോളം കുക്ക് ചെയ്യുക. കുക്ക് ചെയ്ത ബീഫ് ഒരു പ്ലേറ്റിലേയ്ക്ക് മാറ്റുക. അതേ പാനിൽ ബാക്കിയുള്ള ഓയിൽ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സബോള, ക്യാപ്‌സിക്കം അല്പം ഉപ്പും കൂടി ചേർത്ത് വഴറ്റുക. (അധികം ഉപ്പു ചേർക്കേണ്ട കാരണം സോയാസോസ് മിശ്രിതം ചേർക്കുമ്പോൾ അതിന്റെ ഉപ്പു കൂടി വരുന്നതിനാൽ ആണ് ) ഒരു ബൗളിൽ സോയാസോസ് ,വിനിഗർ,ബ്രൗൺ ഷുഗർ കോൺഫ്ലോർ എന്നിവ നന്നായി ഒരു വിസ്‌ക് കൊണ്ട് മിക്സ് ചെയ്തെടുക്കുക .സബോളയും ക്യാപ്സിക്കവും കുക്ക് ആയി വരുമ്പോൾ മുൻപേ കുക്ക് ചെയ്ത ബീഫ് കൂടി ചേർത്ത് ഒരു 5 മിനിറ്റ് കൂടി ഉലർത്തുക .ഇതിലേക്കു തയ്യാറാക്കി വച്ചിരിക്കുന്ന സോസും കൂടി ചേർത്ത് നല്ലതായി മിക്സ് ചെയ്തു നല്ല ഗ്ലൈസിങ് ആവുമ്പോൾ ചൂടോടെ റൈസിനൊപ്പം സെർവ് ചെയ്യുക .

ബേസിൽ ജോസഫ്