ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാനേജ്മെന്റും യൂണിയൻ പ്രതിനിധികളുമായി ചർച്ചചെയ്ത് സ്വീകരിച്ച ശമ്പള വർദ്ധനവ് അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. നാഷണൽ എക്സ്പ്രസ് കമ്പനിയും ബസ് ഡ്രൈവർമാരുടെ തൊഴിലാളി യൂണിയനും തമ്മിലുണ്ടാക്കിയ കരാറാണ് യൂണിയൻ അംഗങ്ങൾ വോട്ടെടുപ്പിലൂടെ തള്ളിക്കളഞ്ഞത്. ഇതിനെത്തുടർന്ന് 3200 ലധികം ഡ്രൈവർമാരും 200 -ലധികം എൻജിനീയർമാരും നാളെ മുതൽ പണിമുടക്കുമായി മുന്നോട്ടു പോകും. ബസ് ജീവനക്കാരുടെ പണിമുടക്ക് വെസ്‌റ്റ്‌ മിഡ്ലാൻഡിലുടനീളമുള്ള ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


നാഷണൽ എക്സ്പ്രസ് കമ്പനിയും യൂണിയൻ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ 14.3 ശതമാനം ശമ്പള വർദ്ധനവ് നൽകാനാണ് തീരുമാനം ആയിരുന്നത്. എന്നാൽ ഈ ശമ്പള വർദ്ധനവിനായുള്ള നിർദ്ദേശം യൂണിയൻറെ 71 ശതമാനം അംഗങ്ങളും നിരസിച്ചതായാണ് അറിയുന്നത്. തങ്ങളുടെ അംഗങ്ങൾക്ക് കൂടി സ്വീകാര്യമായ ഒരു മെച്ചപ്പെട്ട നിർദേശവുമായി നാഷണൽ എക്സ്പ്രസ് കമ്പനി മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുണൈറ്റഡ് ജനറൽ സെക്രട്ടറിയായ ഷാരോൺ ഗ്രഹാം പറഞ്ഞു. തങ്ങളുടെ അംഗങ്ങളുടെ ജോലി, ശമ്പളം, മറ്റ് സേവന വേതന വ്യവസ്ഥകൾ എന്നിവ സംരക്ഷിക്കുന്നതിനാണ് യൂണിയൻ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മാനേജ്മെന്റും തൊഴിലാളി യൂണിയനുകളും തമ്മിൽ ചർച്ച ചെയ്തെടുത്ത തീരുമാനത്തിന് എതിരായി വീണ്ടും സമരമുഖത്തിറങ്ങുന്ന ജീവനക്കാരുടെ സമരത്തിനൊപ്പം നിൽക്കണമെന്ന അവസ്ഥയിലാണ് യൂണിയൻ നേതാക്കൾ .


ബ്രിട്ടനിൽ ഇപ്പോൾ സമരങ്ങളുടെ കാലമാണ്. വ്യാഴാഴ്ച ദീർഘകാലമായി നേഴ്സുമാർ നടത്തിയ സമരത്തിന് ആ മേഖലയിലെ യൂണിയൻ പ്രതിനിധികളും സർക്കാരുമായി നടത്തിയ ചർച്ചയിൽ സമവായം ആയിരുന്നു. എന്നാൽ ഈ നിർദ്ദേശത്തിനു അതാത് യൂണിയൻ അംഗങ്ങളുടെ ഇടയിൽ നടക്കുന്ന വോട്ടെടുപ്പിന് അംഗങ്ങളുടെ അനുമതി ലഭിക്കേണ്ടതായിട്ടുണ്ട്. തിങ്കളാഴ്ച മുതൽ മൂന്നുദിവസം എൻഎച്ച്സിലെ 60,000 ത്തിലധികം വരുന്ന ഡോക്ടർമാർ ശമ്പള വർദ്ധനവിനായി സമരമുഖത്തായിരുന്നു. മാർച്ച് 15 ,16 തീയതികളിൽ നടന്ന അധ്യാപക സമരം മൂലം സ്കൂളുകളുടെ പ്രവർത്തനം മാത്രമല്ല തടസ്സപ്പെട്ടത്. യു കെ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ സ്കൂളുകളിൽ പോകാതിരുന്നത് കാരണം അവധി എടുക്കേണ്ടതായി വന്നു.