യു എസിൽ ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ ബിൽഡിംഗിലേക്കു നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു : യുഎസിൽ നടന്നത് അപലപനീയമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

യു എസിൽ ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ ബിൽഡിംഗിലേക്കു നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു : യുഎസിൽ നടന്നത് അപലപനീയമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
January 07 01:56 2021 Print This Article

സ്വന്തം ലേഖകൻ

യു എസ്‌ :- യുഎസിൽ നാടകീയ സംഭവങ്ങൾക്കാണ് ബുധനാഴ് ച സാക്ഷ്യംവഹിച്ചത്. അക്രമാസക്തരായ ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചുകയറി ജനലുകളും മറ്റും അടിച്ചുതകർത്തു. ഈ ആക്രമണത്തിൽ ട്രംപ് അനുകൂലിയായ ഒരു സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടു. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വൈകിട്ട് മുതൽ ക്യാപിറ്റോൾ കെട്ടിടത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാസേനയും, നാഷണൽ ഗാർഡും അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ആളുകളോട് ദയവുചെയ്ത് പിരിഞ്ഞു പോകണം എന്ന് പ്രസിഡന്റ് ജോ ബൈഡെൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കത്തിൽ ഈ പ്രതിഷേധത്തെ അനുകൂലിക്കുകയാണ് ചെയ്തത്.

ആക്രമികൾ കെട്ടിടത്തിൻെറ ജനലുകളും ഗ്ലാസ്സുകളും എല്ലാം അടിച്ചു തകർത്തു. ജനാധിപത്യത്തിന് എതിരെയുള്ള അതിഭീകരമായ ആക്രമണമാണ് നടന്നതെന്ന് സ്പീക്കർ നാൻസി പേലോസി അഭിപ്രായപ്പെട്ടു. നിരവധി അറസ്റ്റുകൾ ഇനിയും നടക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്.

യുഎസിൽ നടന്നത് അപലപനീയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി. ലോകരാജ്യങ്ങൾക്ക് മാതൃകയായ യുഎസിൽ ഇത്തരമൊരു സാഹചര്യം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. നിരവധി ലോക നേതാക്കൾ അമേരിക്കയിൽ നടന്ന ഈ സാഹചര്യത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles