വെള്ളപ്പൊക്കത്തെ തുടർന്ന് റിസർവോയറിന്റെ ഒരു ഭാഗം തകർന്നു വീണതിനാൽ പരിസരവാസികളായ ആയിരക്കണക്കിനാളുകളെയാണ് ടൗണിൽ നിന്നും ഒഴിപ്പിക്കുന്നത്.

ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഡെർബി ഷെയർലെ സ്വാമ്പ് വാലി ബ്രിഡ്ജ് തകർന്നു വീഴുകയും പരിസര പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആകുകയും ചെയ്യും എന്ന ഭീതിയെ തുടർന്ന് 300 മില്യൻ കണക്കിന് ഗ്യാലൻ വെള്ളം ടോഡ്ബ്രൂക് റിസർവോയറിൽ നിന്ന് വറ്റിക്കുകയാണ്. സമീപത്തെ ടൗണിൽ താമസിച്ചിരുന്ന 6500ഓളം നാട്ടുകാരോട് അത്യാവശ്യ മരുന്നുകളും വളർത്തു മൃഗങ്ങളുമായി ഒരു സ്കൂളിൽ അഭയം പ്രാപിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. റിസർവോയറിന് താഴേക്ക് ഗോയിറ്റ നദി നിറഞ്ഞു കവിഞ്ഞത് മൂലം ജീവന് ഭീഷണിയായ വൻ വെള്ളപ്പൊക്ക സാധ്യതയാണ് നിലവിലുള്ളത്. കനാൽ ആൻഡ് റിവർ ഓപ്പറേറ്റിംഗ് ഓഫീസറായ ജൂലി ശർമാൻ പറയുന്നത് ഡാമിന്റെ സ്പിൽ വേ പൂർണമായും തകർന്നു മാറിയെന്നാണ്.ഡാമിലെ ജലത്തിന്റെ അളവ് കുറയ്ക്കാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്. അല്ലെങ്കിൽ ഡാം പൂർണ്ണമായും തകർന്ന് ടൗൺ മുഴുവൻ വെള്ളത്തിലാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡെർബിഷയർ പോലീസ് മേധാവി ആയ റേച്ചൽ സ്വാന്ന് പറയുന്നത്ഡാമിന്റെ ഭിത്തികൾ പുനർനിർമ്മിക്കാൻ എത്രയും പെട്ടെന്ന് മൾട്ടി ടാസ്ക് ഫോഴ്സിനെ ഏൽപ്പിക്കണം എന്നാണ്. റിസർവോയറിൽ നിന്ന് വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നദിയിലൂടെ ഒഴുകിയെത്തുന്ന ജലത്തെ റിസർവോയറിലെത്താതെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അപകട സാധ്യത കണക്കിലെടുത്താണ് സമീപവാസികളെ ഒഴിപ്പിച്ചത്. എത്ര ദിവസം ഇങ്ങനെ തുടരേണ്ടി വരും എന്ന് ഉറപ്പില്ല. രാജ്യത്തെ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള 10 പമ്പുകൾ ഉപയോഗിച്ച് ഒരു മിനിറ്റ് 7000 ലിറ്റർ വെള്ളം എന്ന തോതിലാണ് ഫയർ ആൻഡ് റെസ്ക്യൂ ടീം തേകി വറ്റിക്കാൻ ശ്രമിക്കുന്നത് 1.3 ബില്യൺ ടൺ സംഭരണശേഷിയുള്ള ഡാം ആണിത്.

85 ശതമാനം ആളുകളെ ടൗണിൽനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. മടങ്ങി ച്ചെല്ലുമ്പോൾ ഒരായുഷ്‌ കാലത്തെ സമ്പാദ്യം നശിച്ചിട്ടുണ്ടകുമെന്ന ആവലാതിയിൽ ആണ് പലരും. സ്പിൽവെയിൽ വർഷങ്ങളായി അടിഞ്ഞുകിടന്ന ചെളിയും മരങ്ങളും നീക്കം ചെയ്യാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായതെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.