ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിട്ട് യുകെ പുറത്ത് വന്നിട്ട് ഏകദേശം മൂന്ന് വർഷം പിന്നിടുകയാണ്. ഇതിനു ശേഷം രാജ്യം സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളെയാണ് അഭിമുഖീകരിച്ചത്. കോവിഡ്-19 മഹാമാരി, ഊർജ പ്രതിസന്ധി എന്നിവയൊക്കെ അതിന് ചില ഉദാഹരണങ്ങൾ മാത്രമാണ്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ ഡേറ്റ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
വ്യാപാര രംഗത്തും പലവിധമായ മാറ്റങ്ങളിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2021-ൽ യുകെ സിംഗിൾ മാർക്കറ്റിൽ നിന്നും കസ്റ്റംസ് യൂണിയനിൽ നിന്നും പിൻവാങ്ങിയതോടെ, യൂറോപ്യൻ യൂണിയനുമായി വ്യാപാരം നടത്തുന്ന കമ്പനികൾ ചില പുതിയ നിയമ നടപടികൾക്കും പേപ്പർവർക്കുകൾക്കും വിധേയമാകണം. യുകെയും അതിന്റെ ഏറ്റവും അടുത്തുള്ള വ്യാപാര കമ്പനിയും തമ്മിലുള്ള 550 ബില്യൺ പൗണ്ടിന്റെ വ്യാപാരത്തിന് എന്ത് സംഭവിക്കുമെന്ന ഭയം ഇവിടെ ജനിപ്പിച്ചെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, യുകെ യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്ന തുകയിൽ പ്രാരംഭ ഇടിവുണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരം, പ്രശ്‌നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ, വ്യാപാര അളവുകൾ, പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് വളരാനാണ് സാധ്യതയെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റ് ഇല്ലായിരുന്നെങ്കിൽ വ്യാപാരം കൂടുതൽ വളരുമായിരുന്നുവെന്നും ആളുകൾ ഇവിടെ അഭിപ്രായപ്പെടുന്നുണ്ട്.
നിക്ഷേപരംഗത്തും പലവിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഫാക്ടറികൾ, പരിശീലന യൂണിറ്റുകൾ എന്നിവയ്ക്കായി എത്ര തുക നിക്ഷേപിക്കുന്നു എന്നുള്ളതൊക്കെ യൂറോപ്യൻ യൂണിയനുമായുള്ള രാജ്യത്തിന്റെ ബന്ധത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്. യൂണിയൻ വിട്ടതോടെ തൊഴിലാളികളുടെ സ്വതന്ത്രമായ നീക്കത്തെക്കുറിച്ചുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് പലകോണുകളിൽ നിന്നും വിമർശനം ഉയരാൻ കാരണമായി.
Leave a Reply