ബോളിവുഡ് സ്റ്റാറിന്റെ ഭാര്യയാണെങ്കിലും കരുണ വറ്റാത്തൊരു മനസ്സും കൂടിയുണ്ട് ട്വിങ്കിളിന്. തന്നെ കാത്തുനിന്ന യാചകനോട് ട്വിങ്കിള്‍ കാട്ടിയ കാരുണ്യത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. യാചകരെ കണ്ടാല്‍ മുഖംതിരിച്ചു നടക്കുന്ന ബോളിവുഡ് താരങ്ങളില്‍നിന്നും വ്യത്യസ്തയാവുകയാണ് ട്വിങ്കിള്‍.

ട്വിങ്കിള്‍ ഖന്ന കാറില്‍ കയറാന്‍ എത്തുമ്പോഴാണ് ‘ട്വിങ്കിള്‍ ജി ട്വിങ്കിള്‍ ജി’ എന്നു വിളിച്ചുകൊണ്ട് യാചകന്‍ കാറിന് അടുത്തേക്ക് എത്തിയത്. താങ്കളെ കാത്ത് നില്‍ക്കുകയായിരുന്നുവെന്നും ഭക്ഷണം വാങ്ങാന്‍ എന്തെങ്കിലും തരണമെന്നും യാചകന്‍ ആവശ്യപ്പെട്ടു. യാചകന്‍ പറയുന്നതു കേട്ടെങ്കിലും കേട്ടില്ലെന്ന മട്ടില്‍ ട്വിങ്കിള്‍ കാറില്‍ കയറി വാതില്‍ അടച്ചു. അപ്പോഴും യാചകന്‍ ട്വിങ്കിള്‍ ജി എന്നു വിളിക്കുന്നുണ്ടായിരുന്നു.

ഇത് ട്വിങ്കിള്‍ കാറിന് അകത്തിരുന്ന് കാണുന്നുണ്ടായിരുന്നു. കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുന്‍വശത്തെ ഡോറിന്റെ ഗ്ലാസ് താഴ്ന്നു. ട്വിങ്കിള്‍ നല്‍കിയ പണം ഡ്രൈവര്‍ യാചകന് നല്‍കി. യാചകന്റെ മനസ്സും നിറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു കാലത്ത് ബോളിവുഡ് താരറാണിമാരില്‍ ഒരാളായിരുന്നു ട്വിങ്കിള്‍ ഖന്ന. അക്ഷയ് കുമാറുമായുളള വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്നു. എഴുത്തിലാണ് താരം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കോളം എഴുത്തിലൂടെയും പുസ്തക രചനയിലൂടെയും ട്വിങ്കിള്‍ പ്രശസ്തയാണ്.

2001 ല്‍ ‘ലവ് കേലിയേ കുച് ബി കരേഗ’ എന്ന ചിത്രത്തിലാണ് ട്വിങ്കിള്‍ അവസാനമായി അഭിനയിച്ചത്.