കാമുകിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്ത മലയാളി ടെക്കിക്ക് കിട്ടിയത് എട്ടിന്റെ പണി. യുവാവ് അയച്ച ദൃശ്യങ്ങള്‍ മാറിക്കിട്ടിയത് ഭാര്യയ്ക്ക്. ബംഗളുരുവില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്. കാമുകിയുമൊത്ത് ഫ്‌ളാറ്റില്‍ ചിലവഴിച്ച രംഗങ്ങളാണ് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചത്. ഇത് നമ്പര്‍ മാറി ഭാര്യയ്ക്കാണ് ലഭിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഇയാളുടെ ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തു. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് യുവാവിനെതിരെയും കേസുണ്ട്. രണ്ടാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളുരുവിലെ പ്രമുഖ ഐ.ടി കമ്പനിയില്‍ ജീവനക്കാരനാണ് പാലക്കാട് സ്വദേശിയായ യുവാവ്. മറ്റൊരു ഐ.ടി കമ്പനിയില്‍ ജീവനക്കാരിയാണ് ഭാര്യ. ജോലി സംബന്ധമായ ആവശ്യത്തിന് ഇയാളുടെ ഭാര്യ സെപ്റ്റംബര്‍ ആദ്യ വാരം വിദേശത്ത് പോയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെയാണ് ഇയാള്‍ കാമുകിയെ സ്വന്തം ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തിയത്. തുടര്‍ന്ന് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതിനിടെ കഴിഞ്ഞ ദിവസം വീഡിയോ സുഹൃത്തുക്കള്‍ക്ക് അയക്കാനുള്ള ശ്രമത്തിനിടെ ഭാര്യയ്ക്ക് ലഭിക്കുകയായിരുന്നു. വീഡിയോ ലഭിച്ച ഭാര്യ വിദേശത്ത് നിന്ന് മടങ്ങി എത്തിയ ശേഷം സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം യുവാവിന്റെ സുഹൃത്തുക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.