സ്വന്തം ലേഖകൻ
യാത്രകഴിഞ്ഞ് മടങ്ങുമ്പോള്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വേണ്ട നികുതിരഹിത മദ്യം വാങ്ങാമെന്നാണ് ധാരണയെങ്കില്‍ അതങ്ങ് തിരുത്തിയേക്കൂ. അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി കൂറയ്ക്കുന്ന നടപടിയുടെ ഭാഗമായി വാണിജ്യമന്ത്രാലയം ഇതിനുള്ള ശുപാര്‍ശ നല്‍കികഴിഞ്ഞു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇത് അത്യാവശ്യത്തിന്റെ പട്ടികയില്‍ വരുന്നില്ലെന്നതാണ് കാരണം. ഇനിമുതല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന്് ഒരു കുപ്പി മദ്യമേ വാങ്ങാനാവു. അതുപോലെ തന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങിക്കാമായിരുന്ന സിഗററ്റ് കാര്‍ട്ടണുകള്‍ ഇനിമുതല്‍ ലഭ്യമാക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് വരുന്ന അന്തര്‍ദേശീയ യാത്രക്കാര്‍ക്ക് ഇറക്കുമതി തീരുവ ഇല്ലാതെ 50,000 രൂപയുടെ വരെ സാധനങ്ങള്‍ വാങ്ങാനനുമതിയുള്ളതാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി വാണിജ്യമന്ത്രാലയം ധനമന്ത്രാലയത്തിന് നല്‍കിയ പ്രൊപ്പോസലാണിത്. നിലവില്‍ അന്തര്‍ദേശീയ യാത്രികര്‍ക്ക് രണ്ട് ലിറ്റര്‍ മദ്യവും ഒരു കാര്‍ട്ടണ്‍ സിഗററ്റും നികുതിയില്ലാതെ ലഭിക്കുമായിരുന്നു.
പല രാജ്യങ്ങളിലും ഒരു ലിറ്റര്‍ എന്ന പരിധി നിലവിലുണ്ടെന്നും അതുകൊണ്ട് ഇന്ത്യയിലും ഇത് സ്വീകരിക്കാമെന്നുമാണ് വാണിജ്യമന്ത്രാലയത്തിന്റെ നിലപാട്. വ്യാപാര കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇറക്കുമതി കുറച്ചുകൊണ്ട് വരികയാണ്. ഇതിന്റെ ഭാഗമാണ് നടപടി.
Leave a Reply