ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇലക്ട്രിക് വാഹനങ്ങളുടെ ഉടമകൾക്ക് ഒറ്റരാത്രികൊണ്ട് ചാർജിങ്ങിനായി കട്ട്- പ്രൈസ് താരിഫുകൾ വാഗ്ദാനം ചെയ്യുന്ന എനർജി ഡീലുകളുടെ എണ്ണം ബ്രിട്ടനിൽ വർദ്ധിച്ചിരിക്കുകയാണ്. 2021 അവസാനത്തോടെ ഊർജ്ജ വില ക്രമാതീതമായി ഉയരാൻ തുടങ്ങിയതിന് ശേഷം, ഇലക്ട്രിക് വാഹനങ്ങളുടെ ഊർജ്ജ ഡീലുകൾ ഏതാണ്ട് ഇല്ലാതായി മാറിയിരിക്കുകയായിരുന്നു.ഒക്ടോപസ് എനർജി മാത്രമായിരുന്നു അവരുടെ സ്പെഷ്യലിസ്റ്റ് ഇലക്ട്രിക് വാഹന താരിഫ് നിലനിർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നിലവിൽ ഏഴ് എനർജി ഡീലുകളോളം ആണ് വിവിധ കമ്പനികൾ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങിനായി നൽകുന്നത്. ഏറ്റവും പുതിയ എനർജി ഡീൽ ഇഡി എഫ് കമ്പനിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൻ പ്രകാരം, അർദ്ധരാത്രി മുതൽ പുലർച്ചെ 5 വരെ ഉപയോഗിക്കുന്ന ഊർജത്തിന് ഒരു കിലോവാട്ട് മണിക്കൂറിന് 7.4 പെൻസ് മാത്രമാകും ഈടാക്കുക. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് ഈ ഡീൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പല സ്പെഷ്യലിസ്റ്റ് ഇലക്ട്രിക് വെഹിക്കിൾ എനർജി താരിഫുകളും പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിന് സ്റ്റാൻഡേർഡ് ഡീലുകളേക്കാൾ കൂടുതൽ ഈടാക്കുന്ന സാഹചര്യവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. നിലവിലുള്ള എല്ലാ ഇലക്ട്രിക് വെഹിക്കിൾ ഇലക്‌ട്രിസിറ്റി താരിഫുകളേക്കാളും, ഏറ്റവും വിലകുറഞ്ഞതാണ് തങ്ങളുടെ ഡീലെന്ന് ഇ ഡി എഫ് അവകാശപ്പെടുന്നുണ്ട്. എന്നാൽ 7.4 പെൻസ് എന്ന ഓവർനൈറ്റ് നിരക്ക് അർദ്ധരാത്രി മുതൽ പുലർച്ചെ 5 വരെ മാത്രമേ ലഭ്യമാകൂ എന്നതാണ് ഈ ഡീലിലെ മുഖ്യപ്രശ്നം. പകൽ സമയത്ത് മണിക്കൂറിൽ ഒരു കിലോവാട്ടിനു 30.9 പെൻസ് ആണ് ഇ ഡി എഫ് ചാർജ് ചെയ്യുന്നത്. ഇത് മറ്റു ചില കമ്പനികളെക്കാൾ കൂടുതലാണ്. അതിനാൽ തന്നെ ജനങ്ങൾ തങ്ങളുടെ ഡീലുകൾ തിരഞ്ഞെടുക്കുന്നത് ശ്രദ്ധാപൂർവ്വം ആയിരിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.