ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസ് വഴി സ്റ്റെം സെല്ലുകൾ ദാനം ചെയ്യാൻ അർഹരായി ദശലക്ഷക്കണക്കിന് സ്ത്രീകൾ. ട്രാൻസ്പ്ലാൻറുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് യോഗ്യത വർദ്ധിപ്പിച്ചിരിക്കുന്നത്. മുമ്പ്, ചില വംശീയ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും മാത്രമേ ദാതാക്കളുടെ യൂറോപ്യൻ വംശജരായ വെള്ളവർഗ്ഗക്കാരായ സ്ത്രീകൾക്കും രജിസ്റ്റർ ചെയ്യാം. നിലവിൽ, എൻ എച്ച് എസിൽ സ്റ്റെം സെൽ ദാതാക്കളായി രജിസ്റ്റർ ചെയ്തിട്ടുള്ള ഏകദേശം 400,000 പേർ ഉണ്ട്. എന്നാൽ ഇവരിൽ നല്ലൊരു ശതമാനം ആളുകൾക്കും പ്രായം ആയി വരികയാണ്. 61 വയസ്സ് വരെ മാത്രമാണ് ഇവർക്ക് സ്റ്റെം സെല്ലുകൾ ഡോണയ്റ്റ് ചെയ്യാൻ പറ്റുകയുള്ളു. ഉയർന്ന് വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിവർഷം 30,000 പുതിയ ദാതാക്കളെ റിക്രൂട്ട് ചെയ്യാനാണ് എൻഎച്ച്എസ് ലക്ഷ്യമിടുന്നത്.

ചില തരത്തിലുള്ള രക്താർബുദം പോലുള്ള രോഗങ്ങളെ ചികിത്സിക്കുന്നതിന് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് ആവശ്യമാണ്. എൻഎച്ച്എസ്ബിടിയിലെ ഉദ്യോഗസ്ഥർ പ്രതിവർഷം 30,000 പുതിയ യുകെ സ്റ്റെം സെൽ ദാതാക്കളെ കണ്ടുപിടിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. സ്റ്റെം സെല്ലിൻെറ ആരോഗ്യകരമായ ട്രാൻസ്പ്ലാന്റിന്, ഡോണർമാരുടെ പ്രായം പ്രധാന ഘടകമാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ഏകദേശം 72% സ്റ്റെം സെല്ലുകളും നൽകിയത് 40 വയസ്സിന് താഴെയുള്ള ദാതാക്കളാണ്. എന്നാൽ രജിസ്റ്റർ ചെയ്ത 400,000 ദാതാക്കളിൽ 35% മാത്രമാണ് നിലവിൽ ഈ പ്രായപരിധിയിൽ ഉള്ളത്.

കൂടുതൽ ദാതാക്കളുടെ ആവശ്യം ചൂണ്ടിക്കാട്ടിയ എൻഎച്ച്എസ്ബിടിയിലെ സ്റ്റെം സെൽ ഡൊണേഷൻ മേധാവി ഗൈ പാർക്ക്സ്, 17 മുതൽ 40 വരെ പ്രായമുള്ള എല്ലാ സ്ത്രീകളെയും എൻഎച്ച്എസ് സ്റ്റെം സെൽ ഡോണർ രജിസ്ട്രിൽ ചേരാമെന്നും കൂട്ടിച്ചേർത്തു. ട്രാൻസ്പ്ലാൻറുകളിൽ ദാതാക്കളുടെ പ്രായം ഒരു നിർണ്ണായക ഘടകമാണെന്ന് എടുത്ത് കാണിച്ച അദ്ദേഹം. 40 വയസ്സിന് താഴെയുള്ള എല്ലാവരും രജിസ്റ്റർ ചെയ്യണമെന്നും കൂട്ടിച്ചേർത്തു