നിലവില്‍ പരീക്ഷണത്തിലിരിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ്. വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്.

അതേസമയം കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണെന്നും സുരക്ഷിതവും ഫലപ്രദവുമായി വാക്‌സിന്‍ ലഭിക്കാനുള്ള സാധ്യത വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ പരീക്ഷണ ചരിത്രത്തില്‍ ചിലത് പരാജയപ്പെടാനും ചിലത് വിജയിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകത്ത് നിലവില്‍ ഏകദേശം 200 ലധികം കൊവിഡ് വാക്‌സിനുകളാണ് ക്ലിനിക്കല്‍, പ്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. അതേസമയം ഇന്ത്യയില്‍ ഓക്‌സ്ഫഡ് കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചിരിക്കുകയാണ്. പൂനെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലാണ് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 200 പേര്‍ക്കാണ് കൊവിഡ് വാക്സിന്‍ നല്‍കുന്നത്.