പൊതുവെ മാതൃത്വത്തോടും രക്ഷാകർതൃത്വത്തോടും ബന്ധപ്പെട്ട നിരവധി നിമിഷങ്ങൾ ഉണ്ട്. ഭക്ഷണം നൽകൽ, വൃത്തിയാക്കൽ, ഉറക്കം നഷ്‌ടപ്പെടൽ തുടങ്ങിയ കഥകൾ ഓരോ അമ്മയ്ക്കും പറയാനുണ്ടാവും. ഓരോ അമ്മയ്ക്കും ബന്ധപ്പെടുത്താൻ കഴിയുന്ന ചില കാര്യങ്ങൾ ഇവയാണെങ്കിലും, നടൻ ആയുഷ്മാൻ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്  ഖുറാനയ്ക്ക് മറ്റൊരു വെല്ലുവിളി ഉണ്ടായിരുന്നു.

20 വർഷത്തിലേറെയായി ആയുഷ്മാനുമായുള്ള ദാമ്പത്യ ജീവിതം നയിക്കുന്ന രചയിതാവും ചലച്ചിത്ര നിർമ്മാതാവുമായ താഹിറ ‘ദി സെവൻ സിൻസ് ഓഫ് ബീയിങ് എ മദർ’ എന്ന പുസ്തകം രചിച്ച വേളയിൽ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുയാണ്. മൂത്ത മകനായ വിരാജ്വീർ ജനിച്ച ശേഷം സംഭവിച്ച ഒരു കാര്യമാണത്. അതെ, ഭർത്താവ് ആയുഷ്മാൻ ഭാര്യ താഹിറയുടെ മുലപ്പാൽ കട്ടുകുടിച്ചു. ആ സംഭവത്തെക്കുറിച്ച് താഹിറ വിശദമായി പറയുന്നു.

മൂത്ത കുഞ്ഞ് ജനിച്ച ശേഷം താഹിറയും ആയുഷ്മാനും ഒരു മിനി ഹണിമൂണിനായി ബാങ്കോക്കിലേക്ക് പോയിരുന്നു. കുഞ്ഞിനെ തങ്ങളുടെ മാതാപിതാക്കളെ ഏൽപ്പിച്ച ശേഷമായിരുന്നു യാത്ര. എന്നാൽ ഒരു ദിവസസം പ്രോടീൻ ഷേക്ക് കഴിച്ച് കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്നു ആയുഷ്മാൻ.

യാത്രയ്ക്ക് മുൻപ് താഹിറ തന്റെ മകന് പിന്നീട് നൽകാനായി പാൽ കുപ്പിയിൽ നിറയ്ക്കുന്ന തിരക്കിലായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞതും കുപ്പികൾ ഏറെക്കുറെ കാലിയായത് കണ്ട് അവർ അമ്പരന്നു. പാൽ നഷ്ടപ്പെട്ടതിന്റെ കൗതുകകരമായ സംഭവത്തെക്കുറിച്ച് അവർ ഭർത്താവിനോട് ചോദിച്ചു.

ഒരു പുഞ്ചിരിയോടെ ആയുഷ്മാൻ മറുപടി നൽകി. അത് എല്ലാ പോഷകവും നിറഞ്ഞതാണെന്നായിരുന്നു മറുപടി. ഊഷ്മാവും, വളരെ പോഷകഗുണമുള്ളതും ആയ മുലപ്പാൽ പ്രോട്ടീൻ ഷെയ്ക്കുമായി മിക്സ് ചെയ്താണ് ആയുഷ്മാൻ ഉപയോഗിച്ചത്.

അന്നുമുതൽ ഭർത്താവും നടനുമായ ആയുഷ്മാൻ ഖുറാനയിൽ നിന്ന് മുലപ്പാൽ മാറ്റി വയ്ക്കാൻ താഹിറ കഷ്‌ടപ്പെടുകയായിരുന്നു. ഈ സംഭവം തന്നെ ഇപ്പോഴും ചിരിപ്പിക്കുന്നുവെന്ന് അവർ വെളിപ്പെടുത്തി. യാത്ര ‘അവിസ്മരണീയമാക്കാം’ എന്ന വാഗ്ദാനം ഭർത്താവ് പാലിച്ചതെങ്ങനെയെന്നും താഹിറ വിവരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മകൻ വിരാജ്‌വീറിന് ആ സമയത്ത് 6-7 മാസം മാത്രമേ പ്രായമുള്ളൂ എന്നതിനാൽ, തന്റെ കുട്ടിയെ മുലയൂട്ടാൻ യാത്ര ചെയ്യുമ്പോൾ ശുചിമുറികൾ ഉൾപ്പെടെയുള്ള വിചിത്രമായ സ്ഥലങ്ങളിൽ തനിക്ക് ധാരാളം മുലപ്പാൽ നൽകേണ്ടിവന്നുവെന്നും താഹിറ കൂട്ടിച്ചേർത്തു.

വിരാജ്‌വീർ ജനിച്ചയുടനെ മാതൃസഹജവാസന അനുഭവപ്പെട്ടില്ലെന്ന് കൂടി അവർ പറഞ്ഞു. പ്രസവിച്ചയുടനെ കുഞ്ഞിനെ കൈകളിലേക്ക് സ്വീകരിക്കാൻ തയാറായില്ലെന്നും, ഇത് ഡോക്ടറെ അത്ഭുതപ്പെടുത്തി എന്നും താഹിറ പറഞ്ഞു.

’12 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ കുഞ്ഞ് പുറത്തുവന്നപ്പോൾ, ഡോക്ടർ എന്നെ നോക്കി ‘ഇതാ, നിങ്ങളുടെ കുഞ്ഞിനെ എടുക്കൂ’ എന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ കൈകൾ തുറക്കാൻ വിസമ്മതിച്ചു. ഞാൻ പുസ്തകങ്ങളിൽ വായിച്ച, എന്റെ അമ്മയിൽ നിന്നും മുത്തശ്ശിയിൽ നിന്നും കേട്ട ആ വികാരങ്ങളെല്ലാം, അമ്മയുടെ സ്നേഹത്തിന്റെ എല്ലാ കഥകളിലെയും പോലെ എനിക്ക് ഒന്നും തോന്നിയില്ല’.

മാത്രവുമല്ല, ഞാൻ അതിനെ കുറിച്ച് വ്യാജപ്രകടനത്തിനും ആഗ്രഹിച്ചില്ല. എന്റെ മകനും എന്റെ ഡോക്ടറും, രണ്ടുപേരും എന്നെത്തന്നെ നോക്കി. ഞാൻ അവനെ എന്റെ മൂക്കിനോട് ചേർത്തുരുമ്മി. ‘ഇനി നിങ്ങൾക്ക് അവനെ അവന്റെ കുടുംബത്തിലേക്ക് കൊണ്ടുപോകാം,’ എന്ന് പറഞ്ഞു. ‘എന്താണ് ഉദ്ദേശിക്കുന്നത്, അവന്റെ കുടുംബമോ?’ എന്ന് ഡോക്ടർ ആശ്ചര്യപ്പെട്ടു. ‘കുടുംബത്തിലെ ബാക്കിയുള്ളവർ’ എന്നായിരുന്നു എന്റെ മറുപടി.