എന്തിനും ഏതിനും ടിക് ടോക്കിന്റെ കാലമാണല്ലോ ഇന്ന്. പലവീഡിയോയോകളും അപകടകരമായി ചിത്രീകരിക്കുകയും അപകടം വരുത്തി വക്കുകയും ചെയ്തത് മൂലം തമിഴ്നാട് ഉൾപ്പെടെ പൽ സംസ്ഥാങ്ങളൂം ടിക് ടോക് വീഡിയോ നിരോധിക്കുന്നതിന്റെ പടിവാതിലി ആണ്. എന്നാൽ ഇവിടെ സമൂഹത്തിനൊരു മെസേജ് നല്‍കാന്‍ ഒരു ടീം ടിക് ടോക് ചെയ്തിരിക്കുകയാണ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കു ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.

അമ്മയോടും സഹോദരിയോടും മാത്രം മാന്യമായി പെരുമാറിയാല്‍ മതിയോ എന്ന ചോദ്യമാണ് ഈ വിഡിയോയിലൂടെ ഉന്നയിക്കുന്നത്. വഴിയിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടിയെ ഒരു സംഘം സുഹൃത്തുക്കള്‍ മുഖം മൂടി, ബലം പ്രയോഗിച്ച് ഒഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോകുന്നു. ഇതിനുശേഷം പെണ്‍കുട്ടിയെ നിലത്തുകിടത്തി ബലം പ്രയോഗിച്ചു പിടിച്ചുവയ്ക്കുന്നു. സംഘത്തിന്റെ നേതാവ് ഇവര്‍ക്കടുത്തെത്തി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ഒരുങ്ങുന്നു.

പെണ്‍കുട്ടിയുടെ മുഖത്തെ തുണി മാറ്റുന്നതോടെ ഇയാള്‍ ഞെട്ടിത്തരിക്കുന്നു. നിസ്സഹായയായി കിടക്കുന്ന, രക്ഷിക്കണേ എന്ന് അലറി വിളിക്കുന്ന പെണ്‍കുട്ടി അയാളുടെ സഹോദരിയാണ്. കൂട്ടുകാരുടെ പിടിയില്‍നിന്നു സഹോദരിയെ മോചിപ്പിക്കുന്നു. ദേഷ്യവും സങ്കടവും സഹിക്കാനാവാതെ പെണ്‍കുട്ടി കരഞ്ഞുകൊണ്ടു പോകുന്നതും സഹോദരനും സുഹൃത്തുക്കളും തലതാഴ്ത്തി നില്‍ക്കുന്നതുമാണ് രംഗം.

എന്തുകൊണ്ട് അമ്മയും സഹോദരിയും മകളും മാത്രം. എല്ലാ സ്ത്രീകളെയും ബഹുമാനിക്കൂ എന്ന കുറിപ്പിനൊപ്പം @awezdarbar എന്ന ടിക്ടോക് അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 23 ലക്ഷം ലൈക്കുകളാണ് ഈ വീഡിയോയ്ക്കു ലഭിച്ചത്. സംഭാഷണങ്ങളില്ലാത്ത വീഡിയോയുടെ ദൈര്‍ഘ്യം 45 സെക്കന്റ് ആണ്.

സമൂഹത്തിലെ പുരുഷന്മാരില്‍ വലിയൊരു വിഭാഗം ഇത്തരത്തിലുള്ളവരാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. മുഖത്തെ തുണി മാറ്റിയില്ലായിരുന്നെങ്കില്‍ അയാള്‍ സ്വന്തം സഹോദരിയെ മാനഭംഗപ്പെടുത്തുമായിരുന്നു. എല്ലാ സ്ത്രീകളോടും ബഹുമാനത്തോടെ പെരുമാറാന്‍ തയാറായാല്‍ പുറം ലോകത്തു സ്ത്രീ സുരക്ഷിതയായിരിക്കും എന്നും വീഡിയോയ്ക്ക് കമന്റുകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ