തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ സംശയത്തെ തുടർന്നു മുൻകരുതൽ നടപടികൾ ശക്തമാക്കി. ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ കൂടുതൽ ഇടങ്ങളിൽ നിന്ന് മീൻ സാമ്പിളുകൾ ശേഖരിക്കുന്നു. മീൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേർ കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പരിശോധന വ്യാപിപ്പിച്ചത്.
കോവളം, പാളയം മേഖലകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ എറണാകുളത്തെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്ക് പരിശോധനയ്ക്കായി അയക്കും. മീനുകളിൽ വിഷപദാർത്ഥങ്ങളോ രാസാവശിഷ്ടങ്ങളോ ഉണ്ടോയെന്ന് കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്.
വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചതിനെ തുടർന്ന് ഹോട്ടലുകളിൽ കർശന പരിശോധന തുടരുകയാണ്. ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത കണവ, മീൻ മുട്ട തുടങ്ങിയ വിഭവങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പത്തോളജി റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ എന്നും അധികൃതർ അറിയിച്ചു.











Leave a Reply