തന്റെ ഭര്‍ത്താവുമായി പ്രണയത്തിലാണെന്നു സംശയിച്ച്‌, പ്രതികാരമെന്നോണം യുവതിയെ ബലാത്സംഗം ചെയ്യാനും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനും ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ അറസ്‌റ്റില്‍. ഇവരുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത നാലു യുവാക്കളും അറസ്‌റ്റിലായി. ഹൈദരാബാദിലെ കൊണ്ടാപൂരില്‍ താമസിക്കുന്ന ഗായത്രിയും കൂട്ടാളികളുമാണ്‌ അറസ്‌റ്റിലായത്‌.

ഗായത്രിയും ഭര്‍ത്താവും താമസിക്കുന്ന അതേ കോളനിയിലെ താമസക്കാരിയായ യുവതിയോടായിരുന്നു ക്രൂരത. ഗായത്രിയുടെ ഭര്‍ത്താവും ഈ യുവതിയും സിവില്‍ സര്‍വീസ്‌ പരീക്ഷാ കോച്ചിങ്‌ സെന്ററിലെ സഹപാഠികളാണ്‌. അങ്ങനെ സൗഹൃദത്തിലായി. ഗായത്രി അസുഖബാധിതയായപ്പോള്‍ ഒരു മാസത്തോളം ഇവരുടെ വീട്ടില്‍ സഹായത്തിന്‌ എത്തുകയും ചെയ്‌തു.

ഇതിനിടെ, ഭര്‍ത്താവും യുവതിയും തമ്മിലുള്ള സൗഹൃദം പ്രണയമായി വളര്‍ന്നെന്നു ഗായത്രി സംശയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏപ്രിലില്‍ ഗച്ചിബൗളി പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്‌തു. എന്നിട്ടും പക തീരാതെയാണ്‌ ഗായത്രി ബലാത്സംഗത്തിനു ക്വട്ടേഷന്‍ നല്‍കിയത്‌. ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ അതുപയോഗിച്ച്‌ യുവതിയെ ബ്ലാക്‌മെയില്‍ ചെയ്യാനും പദ്ധതിയിട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തര്‍ക്കം പറഞ്ഞുതീര്‍ക്കാനെന്ന വ്യാജേന യുവതിയെയും കുടുംബാംഗങ്ങളെയും ഗായത്രി തന്റെ വീട്ടിലേക്കു വിളിച്ചുവരുത്തി. സംസാരത്തിനിടെ, യുവതിയെ മറ്റൊരു മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന യുവാക്കള്‍ക്കു മുന്നിലേക്കെത്തിച്ചു. യുവതിയുടെ വായില്‍ തുണി തിരുകിയശേഷം യുവാക്കള്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഗായത്രി മൊബൈലില്‍ പകര്‍ത്തി. സംഭവം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

എന്നാല്‍, സാരമായി പരുക്കേറ്റ യുവതിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചതോടെ കള്ളി വെളിച്ചത്തായി. തുടര്‍ന്നു നല്‍കിയ പരാതിയിലാണു ഗായത്രിയും കൂട്ടാളികളും അറസ്‌റ്റിലായത്‌.