ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷമാകുന്നതിനിടയിൽ നിലപാട് മയപ്പെടുത്തി സർക്കാർ. ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പരിപാടി ഉപേക്ഷിച്ചു. നിലവിലെ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തി പൊതുവായ അഭിപ്രായ രൂപീകരണം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് എത്തിയത്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് എതിർപ്പ് ഉന്നയിച്ചതിനെ തുടർന്നാണ് ഈ മാറ്റമെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
വിഷയം പരിഹരിക്കുവാനുള്ള പദ്ധതി രാജ്യത്തിനുണ്ടെന്നും പ്രചാരണപ്രവർത്തനങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തടഞ്ഞുവെന്നുള്ള റിപ്പോർട്ടുകൾ കാലാവസ്ഥാ വകുപ്പ് മന്ത്രി ഗ്രഹാം സ്റ്റുവർട്ട് നിഷേധിച്ചു. യൂറോപ്പിലെ ഊർജപ്രതിസന്ധി രൂക്ഷമായാൽ രാജ്യത്തിന്റെ പല ഭാഗത്തും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി വീട്ടുപകരണങ്ങൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ പരിഗണിക്കുകയായിരുന്നു.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആന്റ് സോഷ്യൽ കെയർ (ഡിഎച്ച്‌എസ്‌സി) ൽ നിന്നും എതിർപ്പ് ഉയർന്നതിനാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന് വാർത്തകേന്ദ്രങ്ങൾ പറഞ്ഞു. ഏതെങ്കിലും തീരുമാനത്തിൽ അവർ പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്ന് ഡിഎച്ച്എസ്‌സി മാധ്യമങ്ങളോട് പറഞ്ഞു.
Leave a Reply