ലണ്ടന്‍: വിന്റര്‍ ആരംഭിക്കുന്നതോടെ യുകെ സമയത്തിലുണ്ടാകുന്ന മാറ്റം ഇന്ന് നിലവില്‍ വരുന്നു. പകല്‍ സമയം പരമാവധി ഉപയോഗിക്കുന്നതിനായി ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നിലേക്കാകും. ആറ് മാസത്തേക്ക് ഇതായിരിക്കും യുകെയുടെ ഔദ്യോഗിക സമയം. ക്ലോക്കുകള്‍ നമുക്ക് ക്രമീകരിക്കാം. മിക്കയാളുകളും ഉയര്‍ത്തുന്ന ഒരു പ്രധാന ചോദ്യമാണ് ഈ സമയക്രമീകരണത്തിന് അനുസരിച്ച് മൊബൈല്‍ ഫോണുകളും ഗാഡ്ജറ്റുകളും സ്വയം ക്രമീകരിക്കുമോ എന്നത്.
നിങ്ങള്‍ ഒരു ഐഫോണ്‍ ഉപയോക്താവാണെങ്കില്‍ സമയം മാറ്റാനുള്ള തലവേദന ഇല്ലെന്നതാണ് സന്തോഷവാര്‍ത്ത. ഐപാഡ്, മാക് എന്നിവയും അവയുടെ സമയം സ്വയം അഡ്ജസ്റ്റ് ചെയ്തുകൊള്ളും. എന്നാല്‍ ഐഒഎസ് അപ്‌ഡേറ്റഡ് ആയിരിക്കുകയും ഫോണിലെ ഡേറ്റ് ആന്‍ഡ് ടൈം സെറ്റിംഗ് സെറ്റ് ഓട്ടോമാറ്റിക്കലി എന്ന മോഡ് ഓണ്‍ ആയിരിക്കുകയും വേണമെന്നു മാത്രം. മിക്ക സ്മാര്‍ട്ട് ഫോണുകളിലും ഈ ക്രമീകരണം സ്വയം നടന്നുകൊള്ളും. നെറ്റ് വര്‍ക്ക് ദാതാവ് മാറ്റം വരുത്തുന്നതിനാല്‍ ഇത് ശ്രദ്ധിക്കുകയേ വേണ്ട.
എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ ഇവ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നാണ് വിദ്ഗ്ദ്ധര്‍ പറയുന്നത്. ഓട്ടോമാറ്റിക് അപ്‌ഡേറ്റ്‌സ് സെറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഇന്ന് പുലര്‍ച്ചെ രണ്ട് മണി മുതല്‍ യുകെ സമയം ഒരു മണിക്കൂര്‍ പിന്നോട്ടായിക്കഴിഞ്ഞു. അതായത് ഇന്നു മുതല്‍ ഒരു മണിക്കൂര്‍ കൂടി കൂടുതല്‍ ഉറങ്ങമെന്ന സന്തോഷവാര്‍ത്ത കൂടി ഇതോടു ചേര്‍ത്ത് വായിക്കാം..
Leave a Reply