യുകെയില്‍ മഞ്ഞുകാലം വരാൻ പോകുന്നു . വാഹനം കൈകാര്യം ചെയുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ഓര്‍ക്കുക. മഞ്ഞ് ശക്തമായ പൊഴിയുന്ന വിന്റര്‍ കാലത്ത് കാറുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്ക് മുകളിലും വന്‍ തോതില്‍ ഹിമപാതമുണ്ടാകുമെന്നുറപ്പാണ്. ഇത്തരത്തില്‍ പെയ്തിറങ്ങുന്ന മഞ്ഞോ ഫ്രോസന്‍ ഐസോ നീക്കം ചെയ്യാതെ ഒരിക്കലും യാത്ര അരുതെന്നാണ് ഈ വേളയില്‍ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്. ഫ്രോസ്റ്റ് നീക്കം ചെയ്യാന്‍ ഡിഐസര്‍ തളിച്ച ശേഷം എന്‍ജിന്‍ ഓണാക്കിയ വീട്ടില്‍ കയറിയാലും പിഴ അടക്കേണ്ടി വരുമെന്ന് പ്രത്യേകം ഓര്‍ക്കുക. വിന്റര്‍ ആരംഭിക്കുമ്പോള്‍ പണി വാങ്ങാതിരിക്കാനുളള ചില വഴികളാണിവിടെ പരാമര്‍ശിക്കുന്നത്.
കാറിന്റെ വിന്‍ഡ്സ്‌ക്രീനിന് മേല്‍ മഞ്ഞ് അടിയുന്നതിനെ തുടര്‍ന്ന് ഡ്രൈവർക്ക് മുന്നോട്ടുള്ള കാഴ്ചക്ക് തടസമുണ്ടായി അപകടസാധ്യതയേറുന്നതിനാലാണ് ഇവ നീക്കം ചെയ്ത് മാത്രമേ യാത്ര ചെയ്യാവൂ എന്ന നിയമം കര്‍ക്കശമായി നടപ്പിലാക്കുന്നത്.ഫ്രോസ്റ്റ് വിവിധ വഴികളിലൂടെ നീക്കം ചെയ്യാനാവും. ഒരു സാധാരണ ഡി-ഐസര്‍ ടൂള്‍, ചില ലളിതമായ സ്പ്രേ തുടങ്ങിയ ഉപയോഗിച്ച് ഐസ് നീക്കം ചെയ്യുന്നതിന് പുറമെ കാര്‍ എന്‍ജിന്‍ ചുമ്മാ ഓണാക്കിയിട്ടാലും വിന്‍ഡ് സ്‌ക്രീനിലെ മഞ്ഞുരുകിപ്പൊയ്ക്കോളും. ഇത്തരത്തില്‍ എന്‍ജിന്‍ ഓണാക്കിയിടുന്നതിലൂടെ വിന്‍ഡ് സ്‌ക്രീന്‍ ചൂടാവുകയും അതിന് മുകളിലെ ഫ്രോസ്റ്റ് വേഗത്തില്‍ ഉരുകിപ്പോകുന്നതിനും വഴിയൊരുക്കും.
എന്നാല്‍ കാര്‍ എന്‍ജിന്‍ ഇത്തരത്തില്‍ റോഡ് സൈഡിലോ അല്ലെങ്കില്‍ സ്ട്രീറ്റിലോ മഞ്ഞുരുകുന്നതിനായി ഓണാക്കിയിട്ട് പോകുന്നത് ഹൈവേ കോഡ് പ്രകാരം കടുത്ത കുറ്റമാണ്. ഇതിനാല്‍ ഇത്തരത്തില്‍ ചെയ്യുന്ന റോഡ് യൂസര്‍മാര്‍ക്ക് മേല്‍ കടുത്ത പിഴ ചുമത്തപ്പെടുമെന്ന് പ്രത്യേകം ഓര്‍ക്കുക. ഹൈവേ കോഡിന്റെ ആര്‍ട്ടിക്കില്‍ 123 പ്രകാരം പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ എന്‍ജിന്‍ ഓണാക്കിയിട്ട് ഡ്രൈവര്‍ പോകാന്‍ പാടില്ല. ഒരു പബ്ലിക്ക് റോഡിലോ അല്ലെങ്കില്‍ പൊതു ഇടത്തോ ഇത്തരത്തില്‍ ആളില്ലാതെ കാര്‍ സ്റ്റാര്‍ട്ടാക്കിയിട്ട് പോകരുതെന്നാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്.
Leave a Reply