12 കിലോ കഞ്ചാവുമായി യുവ എൻജിനീയർ പിടിയിൽ. കോഴിക്കോട് ചാപ്പൻതോട്ടത്തിൽ കാക്കനാട്ടുപറമ്പിൽ ഷോബിൻ(25)നെയാണ് തൃപ്പൂണിത്തുറ സർക്കിൾ ഇൻസ്പെക്ടർ പി.എസ്. ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്.
പ്ലാസ്റ്റിക് എന്‍ജിനീയറിങ് ബി.ടെക് ബിരുദധാരിയായ ഷോബിന്‍ ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനീയറാണ്. ഒഡിഷയില്‍ പോയി കഞ്ചാവ് മൊത്തമായി വാങ്ങിയ ശേഷം തീവണ്ടിയില്‍ ബെംഗളൂരുവിലെത്തിച്ച് ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ഇയാള്‍ ചെയ്തു വന്നിരുന്നതെന്ന് സി.ഐ. പറഞ്ഞു. എറണാകുളത്ത് പലയിടങ്ങളിലും ചെറുകിട കച്ചവടക്കാര്‍ക്ക് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ പഴയ ടോള്‍ ബൂത്ത് ഭാഗത്തുനിന്ന് ഷോബിനെ പോലീസ് പിടികൂടിയത്.
ആറു കിലോ കഞ്ചാവുമായി 2016 ജനുവരിയിൽ െതാട്ടിൽപാലത്ത് അറസ്റ്റിലായ ഷോബിൻ മൂന്നുമാസം ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും കച്ചവടം തുടരുകയായിരുന്നു. പിടിയിലായതറിയാതെ കഞ്ചാവിനായി പലരും ഇയാളുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു. ഇവരെക്കുറിച്ച് പൊലീസ് കൂടുതൽ അേന്വഷണം നടത്തും.
Leave a Reply