2020ൽ കട്ടപ്പനയുള്ള ജോയി ചേട്ടനും, കുടുബത്തിനും, കുമാരമംഗലത്തുള്ള ലീല എന്ന സഹോദരിക്കും, മക്കൾക്കും ഇവരുടെ സ്വപ്നമായ ഒരു ഭവനം നിർമ്മിച്ച് നൽകുക എന്ന ഉത്തരവാദിത്വം ഇടുക്കി ജില്ലാ സംഗമം യുകെ ഏറ്റടുത്തിരിക്കുയാണ്. ഈ രണ്ട് കുടുംബങ്ങൾക്കായി ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ചാരിറ്റികളിൽ സഹായിച്ച എല്ലാ മനുഷ്യ സ്നേഹികൾക്കും പ്രത്യകമായ് ജെന്മനാടിനോടുള്ള സ്നേഹം നിലനിർത്തി ഈ ചാരിറ്റി വൻ വിജയമാക്കിയ എല്ലാ മനുഷ്യ സ്നേഹികൾക്കും. ഞങ്ങളുടെ ചാരിറ്റിയിൽ പങ്ക് ചേർന്ന മറ്റുള്ള ജില്ലകാരെയും, ഈ ചാരിറ്റി പ്രവർത്തനങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ച മുഴുവൻ സംഗമം കമ്മറ്റികാരെയും, എല്ലാ പ്രവർത്തവകരെയും ഇടുക്കിജില്ലാ സംഗമം ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നൂ.

ഇടുക്കി ജില്ലാ സംഗമം യുകെ ഇതുവരെ രണ്ട് വീട്കളുടെ പണി പൂർത്തിയാക്കി കീ കൈമാറുകയും, മറ്റ് രണ്ട് വീടുകളുടെ പണി അന്തിമ ഘട്ടത്തിലുമാണ്. ജോയി ചേട്ടനും, ലീലയുടെയും വീടുകളുടെ പണിയും എത്രയും പെട്ടന്ന് പൂർത്തിയാക്കി ഇവരുടെ സ്വപ്നം സാക്ഷാൽകരിക്കാൻ ഇടുക്കി ജില്ലാ സംഗമവും ഈ കുടുംബത്തോട് ഒപ്പം ചേരുന്നു. ഇടുക്കി ജില്ലാ സംഗമം യു കെ യിലും, നാട്ടിലുമായി ഒരു കോടി രൂപയിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നല്കി കഴിഞ്ഞു.

  കേരളത്തിന് കൈത്താങ്ങാകുവാൻ മലയാളം മിഷൻ യുകെ ചാപ്റ്റർ ജൂൺ 13 ഞായറാഴ്ച്ച നടത്തുന്ന കഹൂട്ട് ക്വിസ് മത്സരത്തിന് ആവേശകരമായ പ്രതികരണം. ഉദ്ഘാടനം പ്രൊഫ. സുജ സൂസൻ ജോർജ് . മുഖ്യാതിഥി ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ്. ജന്മനാടിന് സ്വാന്ത്വന സ്പർശമേകുവാൻ എല്ലാ സുമനസ്സുകളും പങ്കെടുക്കുക

പലതുള്ളി പെരുവെള്ളം എന്ന പഴം ചൊല്ലുപോലെ നിങ്ങൾ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വെക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ വിജയവും ശക്തിയും. ഈ ചാരിറ്റി കളക്ഷനികളിൽ പങ്കാളികളായ മുഴുവൻ വ്യക്തികളെയും ഒരിക്കൽ കൂടി ഇടുക്കിജില്ലാ സംഗമംകമ്മറ്റി നന്ദിയോടെ ഓർക്കുന്നു..
ഇനിയും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങളിൽ നിങ്ങൾ ഒരോരുത്തരുടെയും അത്മാർത്ഥമായ സഹായ സഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നൂ.

9- താമത് ഇടുക്കി ജില്ലാ സംഗമം ഏപ്രിൽ 25ന് ബർമ്മിംഗ്ഹാമിൽ വച്ച് നടത്തപ്പെടുന്നു, നിങ്ങൾ ഏവരെയും ഈ സ്നേഹ കൂട്ടായ്മലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നു.

ഇടുക്കി ജില്ലാ സംഗമം
കമ്മറ്റിക്കു വേണ്ടി കൺവീനർ,
ജിമ്മി ജേക്കബ്