ടോം ജോസ് തടിയംപാട്

ഞങ്ങൾ മഠത്തിൽ ഒരുവിധം നന്നായി കിടന്നുറങ്ങുമ്പോൾ ഞങ്ങളുടെ അപ്പനും അമ്മയും മഴനഞ്ഞു കിടക്കുന്നതുകൊണ്ടു ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്നും രാത്രിയിൽ എഴുന്നേറ്റിരുന്നു കരയുകയായിരുന്നു .സിസ്റ്റർ പ്രീതി .

യു കെ മലയാളികളുടെ സഹായം കൊണ്ട് ഏപ്പുചേട്ടൻ പുതിയ വീട്ടിലേക്കു ഇന്നു താമസം മാറി ,ക്നാനായ സമൂഹം ഇടുക്കി ചാരിറ്റിയെ ഏൽപിച്ച പണവും കൈമാറി ,ഒരു ലിവർപൂൾ മലയാളി വാങ്ങി നൽകിയ ടി വി യും കൈമാറി .

ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികൾ നൽകിയ ഏകദേശം 460000 (നാലുലക്ഷത്തിഅറുപത്തിനായിരം രൂപ ) കൊണ്ട് നിർമ്മിച്ച വീട്ടിലേക്കു ഏപ്പുചേട്ടനും കുടുംബവും ഇന്നു (വൈകുന്നേരം ഞായറാഴ്ച )മാറി ഗ്രഹപ്രവേശനംനടത്തി .

വീടിന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽ ദാനവും വിമലഗിരി വികാരി ഫാദർ ജിജി വടക്കേൽ നിർവഹിച്ചു ,ലിവർപൂൾ ക്നാനായ സമൂഹം നൽകിയ 30000 രൂപ തൊമ്മൻ ജോസഫ് കൊച്ചുപറമ്പിൽ ഏപ്പുചേട്ടനു കൈമാറി. ലിവർപൂൾ മലയാളി നൽകിയ ടി വി സെറ്റ് , ബാബു ജോസഫ് കൈമാറി , വീടുപണിക്ക് നേതൃത്വം കൊടുത്ത കമ്മറ്റിയെ നയിച്ച വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ. ,ബാബു ജോസഫ്, സീന ഷാജു ,ജോയ് വർഗീസ് , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു നന്ദി പ്രകാശിപ്പിച്ചുകൊണ്ടു സംസാരിച്ച ഏപ്പുചേട്ടന്റെ മകൾ സിസ്റ്റർ പ്രീതിയുടെ വാക്കുകൾ അവിടെ കൂടിയ എല്ലാവരെയും കരയിപ്പിച്ചു ഞങ്ങൾ മഠത്തിൽ ഒരുവിധം നന്നായി കിടന്നുറങ്ങുമ്പോൾ ഞങ്ങളുടെ അപ്പനും അമ്മയും മഴനഞ്ഞു കിടക്കുന്നതുകൊണ്ടു ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്നും രാത്രിയിൽ എഴുന്നേറ്റിരുന്നു കരയുകയായിരുന്നു. ഞങ്ങൾ പ്രാർത്ഥിക്കാത്ത പള്ളികളില്ല . വയനാട് ചുരം കയറി എന്റെ പ്രവർത്തനങ്ങൾ നടത്തുമ്പോൾ എന്റെ അപ്പനും അമ്മക്കും കിടക്കാൻ ഒരിടം വേണം എന്നുമാത്രമായിരുന്നു എന്റെ പ്രാർത്ഥന അതാണ് ഇപ്പോൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തി തന്നത് . ഞങ്ങൾ നിങ്ങൾക്കുവേണ്ടി എന്നും കൊന്തചൊല്ലും എന്ന് പറഞ്ഞാണ് സിസ്റ്റർ പ്രസംഗം അവസാനിപ്പിച്ചത് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ നേതൃത്വത്തിൽ ശേഖരിച്ച 4003 പൗണ്ട് ( 3,63000 രൂപ) ഇന്ന് ഇടുക്കി എം പി ഡീൻ കുര്യക്കോസ്‌ ഏപ്പുചേട്ടനു കൈമാറിയിരുന്നു ,കൂടാതെ ഹെയർഫീൽഡ് ലണ്ടൻ ലേഡി ഓഫ് റോസറി നൈറ്റ് വിജിൽ ഗ്രൂപ്പ് 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നേരിട്ടു നൽകിയിരുന്നു കൂടാതെ ലിവർപൂൾ ക്നാനായ സമൂഹം നൽകിയ 30000 രൂപ .ലിവർപൂൾ മലയാളി നൽകിയ 22000 രൂപയുടെ T V എന്നിങ്ങനെ . .460000 (നാലുലക്ഷത്തിഅറുപത്തിനായിരം രൂപയുടെ സഹായമാണ് യു കെ മലയാളികൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ ഏൽപ്പിച്ചത് ഞങ്ങൾ അത് ഏല്പിക്കേണ്ട കൈകളിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് നിങ്ങളെ അറിയിക്കുന്നു . യു കെ മലയാളികളുടെ നല്ലമനസുകൊണ്ടു ഏകദേശം 85 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകൾക്ക് നൽകി സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് ..അതിനു ഞങ്ങൾ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു .

ഏപ്പുചേട്ടന്റെ കുടുംബത്തിന്റെ ദുഃഖ൦ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഒട്ടേറെ നല്ലമനുഷ്യർ മുൻപോട്ടു വന്നിരുന്നു .അതിൽ എടുത്തുപറയേണ്ടത് ,,ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ(LIMCA) പ്രസിഡന്റ് ,തമ്പി ജോസ് ,ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ (LIMA)പ്രസിഡണ്ട് ഇ ജെ കുര്യക്കോസ്‌ ,ലിവർപൂൾ ക്നാനായ അസ്സോസിയേഷൻ പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ട് ,. ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്, ക്യാപ്റ്റൻ തോമസുകുട്ടി ഫ്രാൻസിസ്, വിരാൽ സൈന്റ്റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാദർ ജോസ് അഞ്ചാനീ, ട്രസ്റ്റിമാരായ ജോർജ് ജോസഫ് ,റോയ് ജോസഫ് ജോഷി ജോസഫ് എന്നിവരാണ് . ഞങ്ങൾക്ക് നിങ്ങളോടുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു.കൂടാതെ അമേരിക്കയിലുള്ള ഏപ്പുചേട്ടന്റെ അയൽവാസിയും പണം അയച്ചു തന്നു അവരോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .

ഈ ചാരിറ്റി ഈ വാർത്ത പ്രസിദ്ധികരിച്ചപ്പോൾ മുതൽ വാർത്തകൾ ഷെയർ ചെയ്തു ഞങ്ങളെ സഹായിച്ച ആന്റോ ജോസ് , മനോജ് മാത്യു .ബിനു ജേക്കബ് ,മാത്യു അലക്സഡർ ,എന്നിവരെയും നന്ദിയോടെ ഓർക്കുന്നു ഭാവിയിൽ ഞങ്ങൾ നടത്തുന്ന എളിയ പ്രവർത്തനങ്ങളിലും നിങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സുതാരൃവും സത്യസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്‌.എന്നിവരാണ് ഞങ്ങൾ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .

“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”
..