2020 ജനുവരി 31 നാണു യുകെയിൽ ആദ്യ കോവിഡ് രോഗിയെ കണ്ടെത്തുന്നത് , തൊട്ടു തലേന്നു കേരളത്തിലും . ആ വര്ഷം മാർച്ച് 25 ആയപ്പോഴേക്കും കേരളത്തിൽ 118 രോഗികളും ബ്രിട്ടനിൽ 465 മരണവും . പിന്നീട് ഇതുവരെ കേരളത്തിൽ അര ലക്ഷം കടന്നു മരണവും ബ്രിട്ടനിൽ ഒന്നര ലക്ഷവും . ലോകത്തിന്റെ രണ്ടു കോണുകളിൽ നിന്നുള്ള ഈ കണക്കുകൾ വച്ച് താരതമ്യ പഠനം നടത്തുന്നതിൽ കാര്യമില്ല . പക്ഷെ കേരളത്തേക്കാൾ മൂന്നിരട്ടി മരണം നടന്നിട്ടും കോവിഡിന്റെ നാൾ വഴികളിൽ ചരിത്രം രേഖപ്പെടുത്തിയാണ് ബ്രിട്ടൻറെ മുന്നോട്ടുള്ള യാത്ര .ലോകത്തിനായി കോവിഡ് മാർഗനിർദേശങ്ങളും ഐസലേഷനും ഉൾപ്പെടെ ഏതു ശാസ്ത്രീയ നിഗമനവും രൂപപ്പെടുത്തുന്നത് ബ്രിട്ടനാണ് എന്ന് നിസ്സംശയം പറയാം .ഇതിനു ബ്രിട്ടനെ പ്രാപ്തമാക്കുന്നത് ഒളിച്ചു വയ്ക്കാത്ത സ്ഥിതി വിവര കണക്കുകൾ തന്നെയാണ് .

കോവിഡിനെ തടയാൻ വാക്സിൻ ആണ് ഫലപ്രദമെന്ന് 2020 ഡിസംബർ എട്ടിന് ലോകത്തോട് പറഞ്ഞ ബ്രിട്ടൻ ഇപ്പോൾ പിസിആർ ടെസ്റ്റ് നടത്താതെ രാജ്യത്തിന് പുറത്തോട്ടും അകത്തോട്ടും യാത്ര വിപ്ലവകരമായ തീരുമാനമാണ് നടപ്പാക്കുന്നത് . അതോടൊപ്പം കോവിഡ് ക്വറന്റൈൻ കാലം വെറും അഞ്ചു ദിവസമാക്കി കുറയ്ക്കുകയും ചെയ്തിരിക്കുന്നു . ഏതാനും മാസം മുൻപ് വരെ ലോകം 28 ദിവസം വരെ ക്വറന്റിന് ഇരുന്നിടത്തു നിന്നുമാണ് ഈ മാറ്റം . ഇത്തരത്തിൽ ലോകത്തിനു ഫോളോ ചെയ്യാനുള്ള ഓരോ കോവിഡ് മാർഗ്ഗനിര്ദേശത്തിലും മുന്നിൽ നിൽക്കുന്ന ബ്രിട്ടന്റെ നാൾവഴികളിൽ ചരിത്രമായി മാറുന്ന പിസിആർ ടെസ്റ്റ് ഉപേക്ഷിക്കുന്നത് ലോകം ഇരുകയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യും . ഇതേക്കുറിച്ചുള്ള ചെറു ചിന്തകളാണ് ഇന്നത്തെ ലിറ്റിൽ തിങ്‌സിൽ . മാറുന്ന കോവിഡ് കാഴ്ചകളെകുറിച്ചറിയാൻ വിഡിയോ കാണുമല്ലോ , ഇഷ്ടമായാൽ ഷെയർ ചെയ്യണേ . സ്നേഹത്തോടെ ടീം ലിറ്റിൽ തിങ്ങ്സ് .