ജോർജ്ജ് വടക്കേക്കുറ്റ് (മീഡിയ കോർഡിനേറ്റർ യുകെ)
കേരളീയം എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ മലയാളി സമൂഹത്തിലെ പ്രശസ്ത വ്യക്തികള്‍ പങ്കെടുക്കുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന കാലാകാരന്മാരുടെയും കലാകാരികളുടെയും ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. നൃത്തനൃത്യങ്ങളും, ഗാനങ്ങളും സംഗീത നൃത്ത പരിപാടികളും, സ്‌കിറ്റും എല്ലാം കേരളീയത്തിന്റെ പ്രത്യേകതയാണ്. സെപ്റ്റംബര്‍ 22 ഞായറായഴ്ച വൈകുന്നേരം കൃത്യം 4 മണിയ്ക്ക് ആരംഭിക്കുന്ന കേരളീയം രാത്രി 8 മണിയോടെ സമാപിക്കും. കണ്ണിനും കാതിനും കുളിര്‍മയേകുന്ന നയനമനോഹരങ്ങളായ കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. വേള്‍ഡ് മലയാളീ ഫെഡറേഷന്റെ യൂത്ത് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അഞ്ജലീ സാമുവലാണ് പ്രോഗ്രാമുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന മലയാളി സമൂഹത്തെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരുവാന്‍ വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന് സാധിച്ചിട്ടുണ്ട്.
ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ പ്രിന്‍സ് പള്ളിക്കുന്നേലിന്റെയും മറ്റ് ഭാരവാഹികളുടെയും, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ വേള്‍ഡ് മലയാളീ ഫെഡറേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമഫലമായാണ് ഇത് സാധ്യമായത്. യുകെയിലെ വേള്‍ഡ് മലയാളി ഫെഡറേഷനു പ്രസിഡണ്ട് റവറന്‍ഡ് .ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലിലിന്റെ നേതൃത്വത്തിലുള്ള സുശക്തമായ എക്‌സിക്യൂട്ടീവ് നാഷണല്‍ കൗണ്‍സിലാണ്. തികച്ചും പ്രവേശനം സൗജന്യമായി ഒരുക്കിയിരിക്കുന്ന കേരളീയത്തിലേക്ക് യുകെയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സവിനയം സ്വാഗതം ചെയ്യുന്നതായി ഡബ്‌ള്യു എം എഫ് നാഷണല്‍ കൗണ്‍സിലിനു വേണ്ടി പ്രസിഡന്റ് റവറന്‍ഡ് .ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡണ്ട് റവ.ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലിലിനെ 07440070420 എന്ന നമ്പരിലോ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മിസ്സ് അഞ്ജലി സാമുവലിനെ 07931313756 എന്ന നമ്പരിലോ, സെക്രട്ടറി ഡോ ബേബി ചെറിയാനെ 07578386161 എന്ന നമ്പരിലോ ട്രഷറര്‍ ശ്രീ ആന്റണി മാത്യുവിനെ 07939285457 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. കേരളീയം പരിപാടി സ്‌പോണ്‍സര്‍ ചെയ്യുവാന്‍ താലപര്യപ്പെടുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു
Leave a Reply