വള്ളിത്തോട്: കണ്ണൂര്‍ ജില്ലയുടെ മലയോര ഗ്രാമമായ പേരട്ടയില്‍ താമസിക്കുന്ന മര്‍ക്കോസിന്റെ രണ്ടു കിഡ്‌നിയും പ്രവര്‍ത്തന രഹിതമായിട്ട് ഒരു പതിറ്റാണ്ടായി. ഇന്ന് ഈ കുടുംബം തീരാ ദുഃഖങ്ങളുടെ നടുവിലാണ്. ഈ നീണ്ട കാലത്തെ ചികിത്സകള്‍ വലിയ സാമ്പത്തിക ബാധ്യതകളിലാണ് ഈ കുടുംബത്തെ കൊണ്ടെത്തിച്ചത്. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യുന്നതിനും മരുന്നിനുമായി നല്ലൊരു തുക ചിലവു വരുന്നുണ്ട്. മക്കോസിന്റെ ജീവന്‍തന്നെ പിടിച്ചുനിര്‍ത്തുന്നത് ഇപ്പോള്‍ ആഴ്ചയില്‍ ചെയ്യുന്ന മൂന്ന് ഡയാലിസിസ് ആണ്. ഇതിനുതന്നെ ഏകദേശം ആറായിരം രൂപയോളം ആഴ്ചയില്‍ ചിലവു വരുന്നുണ്ട്. പള്ളിക്കാരും നാട്ടുകാരും കൂടി ചേര്‍ന്ന് വച്ചുനല്കിയ നാല് സെന്റു സ്ഥലത്തെ ഒരു ചെറിയ വീട്ടിലാണ് മര്‍ക്കോസും കുടുംബവും അന്തിയുറങ്ങുന്നത്.

പ്ലസ് ടുവിനും എട്ടാംക്ലാസിലും പഠിക്കുന്ന രണ്ടു കുരുന്നുകളാണ് മാര്‍ക്കൊസിനുള്ളത്. ഈ കുട്ടികളുടെ പഠനച്ചിലവുകളും മര്‍ക്കോസിന്റെ ചികിത്സാ ചിലവുകളും മര്‍ക്കോസിന് ഒരിക്കലും താങ്ങവുന്നതല്ല. ഇതുവരെ ഇവരുടെ ജീവിതം മുന്‍പോട്ടു പോയത് പല നല്ലവരായ മനുഷ്യ സ്‌നേഹികളുടെ കാരുണ്യത്താലാണ്. ഇനിയുള്ള ജീവിതം എങ്ങനെ മുന്‍പോട്ടു തള്ളിനീക്കുമെന്നറിയാതെ ജീവിതത്തില്‍ പകച്ചുനില്ക്കുകയാണ് മര്‍ക്കോസിന്റെ കുടുംബം. ദുരിതങ്ങളുടെ നടുവില്‍ കഴിയുന്ന ഈ കുടുംബത്തെക്കുറിച്ച് അറിഞ്ഞ വോകിംഗ് കാരുണ്യ അറുപത്തിനാലാമത് സഹായം മര്‍ക്കോസിന് കൊടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ നല്ല ഉദ്യമത്തില്‍ പങ്കാളികളാകാന്‍ വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. മാര്‍ക്കോസിനെയും കുടുംബത്തേയും സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ വോകിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ഫെബ്രുവരി നാലിന് മുമ്പായി നിക്ഷേപിക്കാവുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കൂടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048