വോകിംഗ് : ജീവിതത്തില്‍ കഷ്ടതകള്‍ ഏറെ അനുഭവിക്കുന്നവരെ മറന്നുകൊണ്ട് സുഖകരമായ ജീവിതം നയിക്കുന്നതില്‍ യാതൊരു പ്രസക്തിയും ഇല്ല എന്ന തിരിച്ചറിവില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പതിനൊന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ സംഘടനയാണ് വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി. പതിനൊന്ന് പേരുടെ പ്രയത്നത്തിനൊപ്പം യുകെയിലെ നല്ലവരായ മലയാളികളും ചേര്‍ന്നപ്പോള്‍ കേരളത്തിലെ പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും താങ്ങും തണലുമാവാന്‍ കഴിഞ്ഞത് യുകെ മലയാളികളെ സംബന്ധിച്ച് അഭിമാനത്തിന്റെ നിമിഷങ്ങളാണ്.

കഴിഞ്ഞ ആറു വര്‍ഷത്തെ ചിട്ടയും മാതൃകാപരവുമായ പ്രവര്‍ത്തനത്തിലൂടെ വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി യുകെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടംനേടിക്കഴിഞ്ഞു. വോകിംഗ് കാരുണ്യയുടെ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ അകമഴിഞ്ഞു സഹായിച്ച നിങ്ങളുടെ അറിവിലേക്കായി ഞങ്ങള്‍ 2016-2017 വര്‍ഷത്തെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 2017 നവംബര്‍ മാസം വരെ ആറു വര്‍ഷംകൊണ്ട് പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും കൈമാറിയത് 3,65,90,29.65 രൂപ.
2015-2016 വര്‍ഷത്തെ നീക്കിയിരുപ്പ് £5181.19

2016-2017 വര്‍ഷം സഹായമായി നല്‍കിയത്

സുമിത്രന്‍ ചേര്‍ത്തല 56000.00

തോമസ് പോള്‍ ഇലഞ്ഞി 50000.00

ജ്യോതിഷ് കുറ്റ്യാടി 45000.00

സ്നേഹഭവന്‍ തൃശൂര്‍ 41000.00

ബീരാന്‍ വള്ളിത്തോട് 50000.00

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുബ്രമണ്യന്‍ പൂമംഗലം 67731.00

ജോസ് മാനന്തവാടി 53000.00

അരുണ്‍ കോഴിക്കോട് 41000.00

ദേവസി അങ്കമാലി 50205.00

കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി വോകിംഗ് കാരുണ്യ കൈമാറിയ ആകെ തുക 3,65,90,29.65 രൂപ. 2016-2017 വര്‍ഷത്തെ നീക്കിയിരുപ്പ് £5721.22. ഈ കഴിഞ്ഞ ആറു വര്‍ഷക്കാലം വോകിംഗ് കാരുണ്യയോടൊപ്പം സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും അകമഴിഞ്ഞ നന്ദി. വരും നാളുകളില്‍ നിങ്ങളുടെ അകമഴിഞ്ഞ സഹകരണം തുടര്‍ന്നും പ്രതീക്ഷിച്ചുകൊള്ളുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:078097026
Boban Sebastian:07846165720
Saju joseph 07507361048