കൊല്ലം: കൊട്ടാരക്കരയിൽ മുട്ടറയിൽ താമസിക്കുന്ന മാവേലിക്കോണത് വീട്ടിൽ ജയകുമാറും ബിന്ദുവും ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. ഒന്നരവർഷം മുൻപുവരെ കൂലിവേലയും കൃഷിയും ചെയ്തു സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ജയകുമാറിന്റേത്. വിട്ടുമാറാത്ത പനിയെതുടർന്നാണ് ശിൽപയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തത്. നിരവധി ചികിത്സകൾക്കും ടെസ്റ്റുകൾക്കും ശേഷമാണ് ശിൽപയ്ക്ക് ബ്ലഡ് കാൻസർ എന്ന മഹാരോഗമാണെന്നു അറിയാൻ കഴിഞ്ഞത്. അപ്പോഴേക്കും കൂലിപ്പണിക്കാരായ ജയകുമാറും കുടുംബവും വലിയൊരു കാക്കെണിയിൽ എത്തിയിരുന്നു. ഒന്നര വർഷത്തോളമായി പലരുടെയും സഹായത്തോടെ തിരുവനന്തപുരം rcc യിൽ ആയിരുന്നു ചികിത്സകൾ നടത്തിയിരുന്നത്.

മജ്ജ മാറ്റിവയ്ക്കൽ ശസ്‌ത്രക്രീയ ചെയ്താൽ മാത്രമേ ശിൽപയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ കഴിയു എന്നാണ് ഡോക്‌ടർമാരുടെ നിഗമനം. അതിനായി ശിൽപയെ ഇപ്പോൾ വെല്ലൂർ കാൻസർ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ ചകിത്സക്ക് ഏകദേശം അൻപതുലക്ഷത്തിൽ കൂടുതൽ ചെലവ് വരും എന്നാണ് ഹോസ്പിറ്റലിൽ നിന്നും പറയുന്നത്. കൂലിപ്പണിയും പശു വളർത്തലുമായി കഴിയുന്ന ജയകുമാറിനും കുടുംബത്തിനും അവരുടെ മകളുടെ ജീവൻ പിടിച്ചു നിറുത്താൻ നല്ലവരായ മനുഷ്യ സ്നേഹികളുടെ സഹായം തേടുകയല്ലാതെ വേറെ മാർഗമില്ല. ശില്പ നല്ല ഒരു ഫുഡ്‌ബോൾ താരവും പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർഥിയുമാണ്. ഈ മകൾക്കും കുടുംബത്തിനും ഒരു കൈത്താങ്ങാകുവാൻ വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോർക്കില്ലേ?

പ്രിയമുള്ളവരേ ശിൽപയെയും കുടുംബത്തെയും സഹായിക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് മുൻപായി നിങ്ങളാൽ കഴിയുന്ന സഹായം വോക്കിങ് കാരുണ്യയുടെ താഴെ കാണുന്ന അകൊണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048