വോക്കിംഗ്: യുകെയിലെ ഏറ്റവും മികച്ച അസോസിയേഷനുകളില്‍ ഒന്നായി പേരെടുത്തിട്ടുള്ള വോക്കിംഗ് മലയാളി അസോസിയേഷന്‍റെ ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച നടക്കും. യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍ (യുക്മ) നാഷണല്‍ ട്രഷറര്‍ ഷാജി തോമസ്‌ ആഘോഷ പരിപാടികളില്‍ മുഖ്യാതിഥി ആകും. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതല്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ വൈവിദ്ധ്യമാര്‍ന്ന നിരവധി പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്.
ക്രിസ്തുമസ് നേറ്റിവിറ്റി പ്ലേയും, ഡാന്‍സുകളും, സ്കിറ്റുകളും മറ്റ് കലാരൂപങ്ങളും ഉള്‍പ്പെടെ നിരവധി shaji thomas copyപ്രോഗ്രാമുകളാണ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്ന്‍ സംഘാടകര്‍ അറിയിച്ചു. ഓള്‍ഡ്‌ വോക്കിംഗ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാമിലേക്ക് വോക്കിംഗിലും സമീപ പ്രദേശങ്ങളിലുമുള്ള മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡണ്ട് വര്‍ഗീസ്‌ ജോണ്‍, സെക്രട്ടറി പ്രജിത സതീഷ്‌, ട്രഷറര്‍ സ്മൃതി ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM