ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് ലനാർക്ക്‌ഷെയറിൽ കാറിടിച്ച് യുവതിയും മൂന്നു കുട്ടികളും ആശുപത്രിയിൽ. സംഭവസ്ഥലത്തേയ്ക്ക് ഉടൻതന്നെ ആംബുലൻസുകൾ എത്തിച്ചേർന്നതിനാൽ അപകടം പറ്റിയവരെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചു . സൗത്ത് ലനാർക്ക്‌ഷെയറിലെകാർലൂക്കിലാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ നില എത്രമാത്രം ഗുരുതരമാണെന്ന് ഇതുവരെയും വ്യക്തമല്ല. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രദേശത്തെ റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് 3.10 -ന് കിർക്ക്‌ടൺ സ്ട്രീറ്റുമായി ജംഗ്ഷനിലുള്ള കാർലൂക്കിലെ ജെയിംസ് സ്ട്രീറ്റിൽ ഒരു അപകടം ഉണ്ടായതായുള്ള റിപ്പോർട്ട് പോലീസിനെ ലഭിച്ചിരുന്നുവെന്ന് മദർവെൽ റോഡ് പോലീസിംഗ് യൂണിറ്റിലെ ഇൻസ്‌പെക്ടർ വില്യം ബ്രോച്ച് പറഞ്ഞു. അപകടത്തിൽപെട്ട യുവതിയേയും മൂന്ന് കുട്ടികളെയും ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM

കാർലൂക്കിലെ കിർക്‌ടൺ സ്ട്രീറ്റിൽ അപകടമുണ്ടായതായുള്ള വിവരം വൈകുന്നേരം ഏകദേശം 3.07 ന് തങ്ങൾക്ക് ലഭിച്ചതായി ഒരു സ്കോട്ടിഷ് ആംബുലൻസ് സർവീസ് പറഞ്ഞു. ഇരുപത് വയസുള്ള യുവതിയേയും മൂന്ന് കുട്ടികളേയും ഗ്ലാസ്‌ഗോയിലെ ക്യൂൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.