ബ്രസീലിലെ റിയോയിലെ ഒരു തെരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. ഒരു തെരുവുകച്ചവടക്കാരിയെ ഒരു കാല്‍നടയാത്രക്കാരന്‍ ലൈംഗികമായി സ്പര്‍ശിച്ചു എന്ന് ആരോപിച്ച് അയാളെ പരസ്യമായി നിലത്ത് വലിച്ചിട്ട് പരാക്രമം നടത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയില്‍ ആണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
പകലായാലും രാത്രിയായാലും പെണ്‍കുട്ടികള്‍ റോഡിലിറങ്ങുമ്പോള്‍ സൂക്ഷിച്ചേ മതിയാവുകയുള്ളൂ. കാരണം, യാതൊരുവിധ ഒളിയും മറയുമില്ല ആരെയും അപമാനിക്കുന്നതിന്. പലപ്പോഴും സ്ത്രീയോടുള്ള ഓരോ മനുഷ്യന്റെയും പരാക്രമം നടുറോഡില്‍ വരെ എത്തിനില്‍ക്കുന്നു.കാല്‍നട യാത്രക്കാരനായ യുവാവ് തന്റെ മാറിടം പിടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് അയാളെ ആക്രമിച്ചത്. മാത്രമല്ല കലിപ്പടങ്ങാത്ത യുവതി അയാളുടെ ദേഹത്ത് കയറിയിരുന്നതിന് ശേഷം താനിട്ടിരിക്കുന്ന വസ്ത്രം അഴിച്ച് മാറ്റി നിനക്ക് മാറിടമാണോ വേണ്ടത് എന്ന് ചോദിച്ച് യുവതി തന്റെ മാറിടങ്ങള്‍ കൊണ്ട് അയാളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. ഇത്തരത്തില്‍ പുരുഷന്മാരുടെ സഹിക്കാനാവാത്ത ആക്രമണങ്ങള്‍ സ്ത്രീകളെ ഇങ്ങനെയൊക്കെയുള്ള പ്രതിരോധത്തിലേയ്ക്ക് നയിക്കുകയാണ്.
Leave a Reply