പ്രണയിച്ചയാളുമായി ജാതകം ചേരാത്തതിന്റെ പേരിൽ മറ്റ് വിവാഹാലോചനകൾ കുടുംബം തുടങ്ങിയതിന്റെ പേരിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. തമിഴ്‌നാട് സ്വദേശിയും വർഷങ്ങളായി ചെമ്മനാട് കൊമ്പനടുക്കത്തെ താമസക്കാരനുമായ ശിവയുടെ മകൾ മല്ലിക (പ്രിയ 23) ആണ് ആത്മഹത്യ ചെയ്തത്.

കാമുകനുമായുള്ള വിവാഹം മുടങ്ങിയതിനു പിന്നാലെ എലിവിഷം കഴിച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ജൂലൈ ഒന്നിനായിരുന്നു എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കവെയായിരുന്നു മരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബദിയടുക്കയിലെ വീട്ടിൽ സംസ്‌കരിച്ചു. യുവതിയുടെ മരണ മൊഴി കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതി കുമ്പളയിലെ ബന്ധുവായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇതേതുടർന്നു ഇവർ തമ്മിലുള്ള വിവാഹം നടത്താൻ വീട്ടുകാർ ശ്രമിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി ജ്യോത്സരുടെ അടുത്തു പോയി ജാതകം നോക്കിയപ്പോഴാണ് പൊരുത്തമില്ലെന്ന് പറഞ്ഞത്. ഇതേ തുടർന്നു യുവതി വലിയ മനോവിഷമത്തിലായിരുന്നു.

ജാതക പൊരുത്തമില്ലാത്തിനാൽ വിവാഹം നടത്താനാകില്ലെന്നു യുവതിയെ ബന്ധുക്കൾ അറിയിക്കുകയും മറ്റൊരു വിവാഹ ആലോചനക്ക് നിർബന്ധിക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണു യുവതി വിഷം കഴിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വീട്ടുകാർ പോലീസിനു നൽകിയ മൊഴി. മജിസ്‌ട്രേറ്റിനു നൽകിയ മൊഴി ലഭിച്ചാൽ മാത്രമെ മറ്റു നടപടികൾ എടുക്കാൻ സാധിക്കുകയുള്ളുവെന്നു പോലീസ് പറഞ്ഞു.