മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ശേഷം അന്ത്യനിമിഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. മധ്യപ്രദേശിലെ ജബല്‍പ്പൂര്‍ ജില്ലയില്‍ മൂന്ന് ദിവസം മുന്‍പാണ് സംഭവം.

സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശില്‍പ ജരിയ (22) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അഭിജിത്ത് പതിദാര്‍ എന്ന യുവാവാണ് അറസ്റ്റിലായത്. പ്രണയത്തിലായിരുന്ന അഭിജിത്തും ശില്‍പയും ബിസിനസ് പങ്കാളികള്‍ കൂടിയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനിടെ ശില്‍പയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് അഭിജിത്തിന് സംശയമായി. ഇതിന്റെ പേരിലാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയത്. ശില്‍പ ശ്വാസത്തിനായി പിടയുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. ആരെയും ഇനി ചതിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജബല്‍പ്പൂറിലുള്ള ഒരു റിസോര്‍ട്ടില്‍വെച്ചാണ് കൊലനടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി അവിടെ നിന്നും സ്ഥലം വിട്ടു. ജീവനക്കാരെത്തി മുറി തുറന്ന് നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ശില്‍പയേയാണ് കാണുന്നത്. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.