ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് മിഡ്‌ലാന്റിൽ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പതിനാറ് വയസ്സുള്ള ഒരു പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡഡ്‌ലിയിലെ സെഡ്‌ഗ്ലിയിലെ ബീക്കൺ റോഡിലുള്ള വീട്ടിൽ ശനിയാഴ്ച ഉണ്ടായ അപകടത്തിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടം നടന്ന ഉടൻ തന്നെ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും 43 കാരിയായ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി വെസ്റ്റ് മിഡ്‌ലാന്റ്സ് പോലീസ് പറഞ്ഞു. തീപിടുത്തത്തിൻെറ കാരണം അന്വേഷിച്ചുവരികയാണ്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ അഗ്നിശമനസേനയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് വെസ്റ്റ് മിഡ്‌ലാന്റ് പോലീസിൽ നിന്നുള്ള ഡെറ്റ് ഇൻസ്പെക്ടർ കാർല തോംസൺ അറിയിച്ചു. സമാന സാഹചര്യത്തിൽ ഈ മാസം ആദ്യം ആഷ്‌ഫോർഡിൽ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴു പേർക്ക് പരിക്ക് പറ്റിയിരുന്നു. പാചക വാതകത്തിന് തീ പിടിച്ചതാണ് അന്ന് സ്‌ഫോടനത്തിന് കാരണമായത്.