ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

15 വയസ്സുള്ള കുട്ടികളിൽ 18 ശതമാനം പേരും ഇ-സിഗരറ്റ് വലിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പ്രായപൂർത്തിയാകാത്തവർ ഇവ ഉപയോഗിക്കുന്നത് തടയണമെന്ന മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. 2018-ൽ ഇംഗ്ലണ്ടിലെ 15 വയസ് പ്രായമുള്ള പെൺകുട്ടികളിൽ ഇ-സിഗരറ്റിൻെറ ഉപയോഗം 10 ശതമാനം ആയിരുന്നത് കഴിഞ്ഞവർഷം 21 ശതമാനമായി ഉയർന്നത് എൻഎച്ച്എസ് പഠനത്തിൽ കണ്ടെത്തി. 11 മുതൽ 15 വരെ പ്രായപരിധിയിലുള്ളവരിൽ 9 ശതമാനം യുവാക്കളും പുകവലി, മദ്യപാനം, മയക്കുമരുന്നുകൾ എന്നിവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. 2018-ൽ ഇത് 6 ശതമാനം ആയിരുന്നു. എൻ എച്ച് എസ് 18 വയസ്സ് തികഞ്ഞവരിൽ ഇ-സിഗരറ്റിൻെറഉപയോഗം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പുകയില ഉപേക്ഷിക്കാനുള്ള സഹായമാർഗ്ഗമായാണ് എൻഎച്ച്എസ് ഇതിനെ എടുത്ത് കാണിച്ചിരിക്കുന്നത്. എന്നാൽ ഇവയുടെ ദീർഘകാലം ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഇതുവരെ വലിയ കണ്ടെത്തലുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

18 വയസ്സ് തികയാത്ത പല കുട്ടികൾക്കും ഇവ പ്രായമായ തങ്ങളുടെ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ലഭിക്കുന്നുണ്ട്. പ്രായമാകാത്തവരിൽ ഇ-സിഗരറ്റ് ഉപയോഗിക്കുന്ന 57 ശതമാനം പേരും കഴിഞ്ഞ വർഷം കടകളിൽനിന്ന് ഇവ വാങ്ങിയതായാണ് റിപ്പോർട്ടുകൾ. പുകയില ഉപയോഗിക്കുന്ന മുതിർന്നവരെ ഇ-സിഗരറ്റുകൾ ഉപയോഗിക്കാൻ പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ യുവാക്കളെ ഇതിൻറെ അപകട സാധ്യതകളെ പറ്റി ബോധവൽക്കരണം നൽകി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും ആക്ഷൻ ഓൺ സ്മോക്കിംഗ് ആൻഡ് ഹെൽത്തിന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഹേസൽ ചീസ്-മാൻ പറഞ്ഞു. ഇത് നടപ്പിലാക്കാൻ ഏറ്റവും നല്ല വിധം നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കുക എന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കളുടെ ഇടയിലുള്ള ഇ-സിഗരറ്റുകളുടെയും മറ്റു ഉപയോഗത്തിലുള്ള വർദ്ധനവ് ആശങ്കാജനകമാണെന്നും ഇതിന് പിന്നിലുള്ള കാരണം എത്രയും വേഗം കണ്ടെത്തണമെന്നും ലണ്ടനിലെ കിംഗ്‌സ് കോളേജിലെ പ്രൊഫസറും ഈ സിഗർറ്റിന്റെ ഗവൺമെൻറ് എവിഡൻസ് റിവ്യൂ ഓഫ് ഇ-സിഗർട്ട്സ് പ്രബന്ധത്തിൻെറ രചയിതാവുമായ ആൻ മക്നീൽ പറഞ്ഞു. പുകവലി നിർത്താൻ ശ്രമിക്കുന്നവർ മാത്രമേ ഇ-സിഗരറ്റ്‌ ഉപയോഗിക്കാവൂ എന്നും 18 വയസ്സിന് താഴെയുള്ളവരോ പുകയില ഉപയോഗിച്ച് പുക വലിക്കാത്തവരോ ഇത് ഉപയോഗിക്കരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.