അസമിലെ ഗുവാഹത്തിയിലാണ് സംഭവം.വഴിചോദിച്ച് എത്തി ശരീരത്തില്‍ കയറിപ്പിടിച്ച യുവാവിനെ കൈയ്യോടെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച് പെണ്‍കുട്ടി.യുവാവിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.

പെണ്‍കുട്ടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്. ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പിടിച്ചുവച്ച് ചോദ്യം ചെയ്യുന്ന വിഡിയോയും പെണ്‍കുട്ടി പങ്കുവച്ചിട്ടുണ്ട്. ഗുവാഹത്തിയിലെ രുക്മിണി നഗറിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്നു പെണ്‍കുട്ടി.

റോഡില്‍ തനിച്ചായിരുന്നു പെണ്‍കുട്ടി. ഈ സമയം സ്‌കൂട്ടറിലെത്തിയ യുവാവ് വഴി ചോദിച്ചു. ചോദിച്ച സ്ഥലം തനിക്ക് അറിയില്ലെന്ന് പെണ്‍കുട്ടി മറുപടി പറഞ്ഞതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാറില്‍ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ സ്‌കൂട്ടറില്‍ കടന്നുകളയാന്‍ ശ്രമിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പക്ഷേ അങ്ങനെ പോകാന്‍ പെണ്‍കുട്ടി അനുവദിച്ചില്ല. സ്‌കൂട്ടറില്‍ ശക്തമായി പിടിച്ചുവലിച്ചു. ഇതോടെ നിയന്ത്രണം വിട്ട് സ്‌കൂട്ടറും യുവാവും സമീപത്തെ ഓടയില്‍ വീണു. അവിടുന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് യുവാവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് പെണ്‍കുട്ടി ചോദ്യം ചെയ്തു.

ബഹളം കേട്ട് ഇതോടെ നാട്ടുകാരും ഓടിയെത്തി. പൊലീസിനെ വിവരം അറിയിച്ചതോടെ അവര്‍ സ്ഥലത്തെത്തി. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.