ചെന്നെയില്‍ ഓടുന്ന സബര്‍ബ‍ന്‍‍ ട്രെയിനില്‍ കൂട്ടബലാല്‍സംഗം. ട്രെയിനുകളില്‍ പച്ചക്കറികളും പഴങ്ങളും വില്‍പന നടത്തുന്ന നാല്‍പതുകാരിയെയാണു ഇന്നലെ അര്‍ധരാത്രി റയില്‍വേ ജീവനക്കാര്‍ പീഡിപ്പിച്ചത്. താമ്പരം യാര്‍ഡിലെ രണ്ടു കോണ്‍ട്രാക്ട് ജീവനക്കാര്‍ അറസ്റ്റിലായി.

ഇന്നലെ അര്‍ദ്ധ രാത്രി ഒരുമണിയോടെ താമ്പരം റയില്‍വേ യാര്‍ഡിലാണ് സംഭവം. ചെങ്കല്‍പേട്ട് പാരന്നൂര്‍ സ്വദേശി ട്രെയിനുകളിലും സ്റ്റേഷനുകളിലും പച്ചക്കറികളും പഴങ്ങളും വില്‍പന നടത്തിയാണു കുടുംബം പുലര്‍ത്തുന്നത്. കച്ചവടം കഴിഞ്ഞു പല്ലാവരത്തു നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. തൊട്ടടുത്തുള്ള ഗുരുവഞ്ചേരിയെത്തിയപ്പോഴേക്കും ക്ഷീണം കാരണം തിരക്കൊഴിഞ്ഞ ട്രെയിനിലിരുന്ന്, മയങ്ങിപോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെങ്കല്‍പേട്ടില്‍ സര്‍വീസ് അവസാനിപ്പിച്ച ട്രെയിന്‍ അറ്റകുറ്റപണികള്‍ക്കായി ഒരു കിലോമീറ്റര്‍ അകലെയുള്ള താമ്പരം യാര്‍ഡിലേക്കു യാത്ര തുടര്‍ന്നതു യുവതി അറിഞ്ഞില്ല. ചെങ്കല്‍പേട്ടില്‍ നിന്ന് ട്രെയിനില്‍ കയറിയ കരാര്‍ തൊഴിലാളികളായ സുരേഷും അബ്ദുള്‍ അജീസും യുവതി ഉറങ്ങികിടക്കുന്നതു കണ്ട് അടുത്തുകൂടി ശല്യം ചെയ്തതു. യുവതി എഴുന്നേറ്റെങ്കിലും പിന്നീട് ബലം പ്രയോഗിച്ചു കീഴ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

പുറത്തുപറഞ്ഞാല്‍ റയില്‍വേ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു കേെസടുപ്പിക്കുമെന്നു ഭീഷണിപെടുത്തി. യാര്‍ഡിലെത്തിയപ്പോള്‍ വിട്ടയച്ചു. ട്രാക്കിലൂടെ തിരികെ നടന്നു താമ്പരം റയില്‍വേ സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. മിനിറ്റുകള്‍ക്കകം ഇരുവരെയും യാര്‍ഡില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു