ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് മിഡ്‌ലാൻഡ്സിലെ വാൾസാളിൽ ഒരു യുവതിയെ വംശീയ വിദ്വേഷത്തിന്റെ പശ്ചാത്തലത്തിൽ ബലാത്സംഗം ചെയ്തതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി പാർക്ക് ഹാൾ പ്രദേശത്താണ് സംഭവം. പരിചയമില്ലാത്ത ഒരാൾ യുവതിയെ സമീപത്തെ വീട്ടിൽ ആക്രമിച്ചതായാണ് റിപ്പോർട്ട്.

മുപ്പത് വയസ് പ്രായം തോന്നിക്കുന്ന വെളുത്ത നിറക്കാരനായ കറുത്ത വസ്ത്രം ധരിച്ച പുരുഷനെയാണ് പ്രതിയായി പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുള്ളതായും അന്വേഷണ സംഘം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദൃക്സാക്ഷികളും മറ്റ് എന്തെങ്കിലും വിവരമുള്ളവരോ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥന നടത്തി. “വൈവിധ്യമാർന്ന സമൂഹമുള്ള പ്രദേശമാണിതെന്നും പ്രതിയെ വേഗത്തിൽ പിടികൂടാനാണ് എല്ലാ ശ്രമവും നടക്കുന്നതെന്നും വാൾസാൾ പോലീസ് ചീഫ് സൂപ്രണ്ട് ഫിൽ ഡോൾബി പറഞ്ഞു.











Leave a Reply