ഡാന്‍സ് കളിച്ചുക്കൊണ്ടിരുന്ന യുവതിക്കുനേരെ വെടിയുണ്ട. ഉത്തര്‍പ്രദേശിലാണ് വിവാഹാഘോഷ വേള ദുരന്തമുഖമായത്. ഉത്തര്‍പ്രദേശിലെ ചിത്രകൂട്ട് എന്ന സ്ഥലത്താണ് സംഭവം. ഡാന്‍സ് കളിക്കുമ്പോഴാണ് വെടികൊള്ളുന്നതും യുവതി വീഴുന്നതും മറ്റൊരു ക്യാമറയില്‍ പതിഞ്ഞത്. കൂട്ടത്തില്‍ ഡാന്‍സ് കളിച്ച പെണ്‍കുട്ടിയാണ് വീഡിയോ പകര്‍ത്തിയത്.

മദ്യപിച്ച് യുവാവ് സ്റ്റേജിലെത്തിയപ്പോള്‍ യുവതി ഡാന്‍സ് നിര്‍ത്തുകയായിരുന്നു. ഡാന്‍സ് നിര്‍ത്തിയാല്‍ വെടിവെയ്ക്കുമെന്ന് യുവാവ് ആക്രോഷിച്ചപ്പോള്‍ മറ്റൊരാള്‍ സഹോദരാ എന്നാല്‍ നിങ്ങള്‍ തോക്കെടുക്കെന്നു പറയുകയായിരുന്നു. പെട്ടെന്ന് വെടിയുണ്ട മുഖത്തേക്ക് പാഞ്ഞടുത്തു. കാണികളും ബന്ധുക്കളും പെട്ടെന്ന് ഞെട്ടിത്തരിച്ചു. വെടിയുണ്ട പതിച്ചത് യുവതിയുടെ മുഖത്തായിരുന്നു.വെടിവെപ്പില്‍ വരന്റെ രണ്ട് അമ്മാവന്‍മാര്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ വീഡിയോ വൈറലായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ