യുവതിയെ അടക്കം ചെയ്തശേഷം കല്ലറയിൽനിന്നും അലർച്ച കേൾക്കുന്നതായി പരിസരവാസികളുടെ പരാതി. ഒടുവിൽ കല്ലറ തുറന്നു നോക്കിയപ്പോൾ എല്ലാവരും ഞെട്ടി. യുവതിയുടെ മൃതദേഹത്തിന്റെ നെറ്റിയിലും കൈയിലും മുറിവുകള്‍. ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. യുവതിയുടെ വിരലുകള്‍ ശവപ്പെട്ടിയില്‍ അടര്‍ന്നു കിടക്കുന്നു. കല്ലറപൊളിക്കുമ്പോള്‍ മൃതദേഹത്തിനു ചൂടുണ്ടായിരുന്നു എന്നു ചിലർ പറയുന്നു. ബ്രസീല്‍ സ്വദേശിയായ അല്‍മെഡ സാന്റോസ് എന്ന 37 കാരിയുടെ മരണശേഷമാണ് ഞെട്ടിക്കുന്ന സംഭവങ്ങളുണ്ടായത്.

Image result for alameda santos brazilian women death after mistireis incident in his daedbody

രണ്ടു ഹൃദയാഘാതങ്ങളെ തുടര്‍ന്ന് അന്തരീകാവയവങ്ങള്‍ തകരാറിലായതുമൂലമാണ് യുവതി മരിക്കുന്നത്. തുടര്‍ന്നു ബന്ധുക്കള്‍ മതാചാരപ്രകാരം ബ്രസിലീലെ സെഞ്ഞോറസാന്റാന സെമിത്തേരിയിൽ മൃതദേഹം സംസ്ക്കരിച്ചു. ഇതിനു ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നു തുടച്ചയായി അലര്‍ച്ച കേള്‍ക്കുന്നതിനെത്തുടർന്ന് സമീപവാസികള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പരാതി സഹിക്കാന്‍ കഴിയാതെ ബന്ധുക്കള്‍ കല്ലറ തുറന്നു പരിശോധിച്ചതായിരുന്നു. തന്റെ മകള്‍ രക്ഷപെടാനായി ശ്രമിച്ചതാണു പ്രദേശവാസികള്‍ കേട്ടതെന്നാണ് യുവതിയുടെ അമ്മ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image result for woman-who-was-mistakenly-buried-alive-in-brazil

എന്നാല്‍ അലര്‍ച്ച കേട്ടു എന്നു പറയുന്നത് ആളുകളുടെ തോന്നലാകാം എന്നാണു മറ്റുചിലർ പറയുന്നത്. യുവതിയുടെ മൃതദേഹം വീണ്ടും ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചെങ്കിലും മരിച്ചു എന്ന് അധികൃതര്‍ അറിയിച്ചു.