ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ വീപ്പയ്ക്കുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബെംഗളൂരുവിലെ സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷന്റെ പ്രധാന ഗേറ്റിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ട യുവതിയ്ക്ക് 32-35 വയസ് പ്രായമുണ്ടാകുമെന്ന് കര്‍ണാടക പോലീസ് സൂപ്രണ്ട് (റെയില്‍വേ) എസ്.കെ സൗമ്യലത പറഞ്ഞു. മരണപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും ബെംഗളൂരുവില്‍ സമാനമായ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡിസംബര്‍ രണ്ടാംവാരം എസ്എംവിടി സ്റ്റേഷനിലെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ചാക്കില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ഒരു യാത്രക്കാരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമാന രീതിയില്‍ ജനുവരി നാലിന് യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളില്‍ യുവതിയുടെ അഴുകിയ മൃതദേഹം റെയില്‍വേ പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മൂന്ന് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല