ന്യൂസ് ഡെസ്ക്, മലയാളം യുകെ
അബർഡീനിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ സഹോദരിമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹെൻറിയേറ്റയും എലിസ ഹുസ്തിയും ജനുവരി 7 ന് ആണ് കാണാതായത്. 32 വയസ്സുള്ള ഹെൻറിയേറ്റയെയും എലിസ ഹുസ്തിയെയും ജനുവരി 7 ന് ഡീ നദിക്ക് സമീപം അവസാനമായി കണ്ടുതിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ക്വീൻ എലിസബത്ത് പാലത്തിന് സമീപമുള്ള നദിയിൽ ഇന്നലെ മൃതദേഹം കണ്ടെടുത്തതായി സ്കോട്ട്ലൻഡ് പോലീസ് പറഞ്ഞു. സ്ത്രീയെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, ഹെൻറിയേറ്റ ഹുസ്തിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും സഹോദരി എലിസയ്ക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാമത്തെ മൃതദേഹം കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹത നീക്കുവാൻ തങ്ങളെ കൊണ്ട് സാധിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ചെയ്യുമെന്ന് പോലീസ് സൂപ്രണ്ട് ഡേവിഡ് ഹോവിസൺ പറഞ്ഞു. സഹോദരിമാർ ഏകദേശം 10 വർഷം മുമ്പ് ആണ് സ്കോട്ട്ലൻഡിലേക്ക് താമസം മാറിയത്.
Leave a Reply