സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ 61% സ്ത്രീകളും കൊല്ലപ്പെട്ടത് പങ്കാളിയിൽ നിന്നോ മുൻ പങ്കാളിയിൽ നിന്നോ ആണെന്ന് റിപ്പോർട്ട്‌. 2018ൽ യുകെയിൽ 147 പുരുഷന്മാർ 149 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് നാലാമത്തെ ഫെമിസൈഡ് സെൻസസ് നടത്തിയ കാരെൻ ഇംഗാല സ്മിത്ത് പറഞ്ഞു. 2012 ലാണ് കാരെൻ തന്റെ പഠനം ആരംഭിച്ചത്. ഒരു ചെറുപ്പക്കാരി കാമുകനാൽ കൊല്ലപ്പെട്ട വാർത്ത ഇൻറർനെറ്റിൽ നിന്ന് വായിച്ചതോടെയാണ് ഒരു പഠനം നടത്താൻ അവർ പദ്ധതിയിട്ടത്. “എത്ര സ്ത്രീകൾ കൊല്ലപ്പെട്ടു എന്നറിയാൻ ഞാൻ അവരുടെ പേരുകൾ എഴുതി ഒരു കുറിപ്പ് സൂക്ഷിക്കാൻ തുടങ്ങി, അതിനുശേഷം ഞാൻ ആ ലിസ്റ്റ് സൂക്ഷിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല.” കാരെൻ പറഞ്ഞു. എന്തുകൊണ്ടാണ് പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതൽ ഗാർഹിക പീഡനങ്ങൾ നേരിടേണ്ടിവരുന്നു എന്നതിനെക്കുറിച്ചും അവർ പറഞ്ഞു.” ചെറുപ്പം മുതലേ സ്ത്രീകളുടെയും പുരുഷൻമാരുടെയും ഇടയിൽ പല വ്യത്യാസങ്ങളും ഉടെലെടുക്കുന്നു. സ്ത്രീകളെ ഉൽപ്പന്നങ്ങളായും പുരുഷന്മാർ ഉപഭോക്താക്കളായും മാറുന്നു. ഉപഭോക്താവിനാണ് കൂടുതൽ ശക്തി.” കാരെൻ റേഡിയോ 1 ന്യൂസ്ബീറ്റിനോട് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാരെന്റെ ഈ കണ്ടെത്തലുകൾ ഈ മാസം ആദ്യം പുറത്തുവന്ന ദേശീയ സ്ഥിതിവിവരക്കണക്കിനോട് (ഓ എൻ എസ്) സാമ്യമുള്ളതാണ്. ഫെമിസൈഡ് സെൻസസിനെ അപേക്ഷിച്ച് അവരുടെ ശതമാനം 38% ആണ്. ഇംഗ്ലണ്ടും വെയിൽസും മാത്രം പരിഗണനയിൽ എടുത്തതുകൊണ്ടാവാം ഈ വ്യതാസം ഉണ്ടായത്. നരഹത്യയെക്കുറിച്ചുള്ള അവരുടെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് സ്ത്രീയെ പങ്കാളിയോ മുൻ പങ്കാളിയോ കൊല്ലാൻ സാധ്യത കൂടുതലാണെന്നാണ്. ഓഎൻഎസിന്റെ സർവ്വേയോട് പ്രതികരിച്ചുകൊണ്ട് കമ്മീഷണർ ദമേ വേറ ബൈർഡ് പറഞ്ഞു ; “ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെതിരെ അടിയന്തിര നടപടികൾ കൈകൊള്ളേണ്ടിയിരിക്കുന്നു.”

കാരെന്റെ റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്ന 149 പേരിൽ മൂന്നിലൊന്ന് ആളുകളും മുമ്പ് പങ്കാളിയെ ഉപേക്ഷിക്കാൻ ശ്രമിച്ചിരുന്നു. അക്രമാസക്തരായ പുരുഷന്മാരാൽ സ്ത്രീകൾ കൊല്ലപ്പെടുന്നത് തുടരുന്നു. കുട്ടികൾക്ക് അമ്മമാരില്ല, മാതാപിതാക്കൾക്ക് പെൺമക്കളില്ല. പ്രിയപ്പെട്ടവർ ഇല്ലാത്ത കുടുംബങ്ങൾ ഉണ്ടാകുന്നു.” ഗാർഹിക പീഡന ചാരിറ്റി റെഫ്യൂജിൽ നിന്നുള്ള സാന്ദ്ര ഹോർലി പറഞ്ഞു. 25 മുതൽ 34 വയസ്സിനു ഇടയിൽ ഉള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. എന്നാൽ ഏത് പ്രായത്തിലുള്ളവരും ഇതിൽ ഉൾപ്പെടാം. സ്ത്രീകൾ ആരും സുരക്ഷിതരല്ല എന്നും കാരെൻ കൂട്ടിച്ചേർത്തു.