ലോകത്തിന് വേണ്ടിയും ലോക സ്ത്രീ ജനങ്ങള്‍ക്ക് വേണ്ടിയും യു.എന്‍ ഉയര്‍ത്തിയ മാറ്റത്തിന് വേണ്ടിയുള്ള സമ്മര്‍ദ്ദത്തിന് സ്ത്രീകള്‍ ശ്രമിക്കണമെന്ന് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വുമന്‍സ് ട്രൂപ്പ് ആഹ്വാനം ചെയ്തു. ഈ വര്‍ഷത്തെ അന്തര്‍ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് യുണൈറ്റഡ് നേഷന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യമാണ് മാറ്റത്തിന് വേണ്ടിയുള്ള സമ്മര്‍ദ്ദം. എംഎംഎയുടെ ഈ വര്‍ഷത്തെ അന്തര്‍ദേശീയ ദിനാഘോഷങ്ങള്‍ അസോസിയേഷന്‍ ആസ്ഥാന മന്ദിരത്തില്‍ വെച്ച് ആഘോഷിച്ചു.
ഒരുകാലത്ത് വീടുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന സ്ത്രീകള്‍ കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടിന്റെയും കഠിനാധ്വാനത്തിന്റെയും ജീവിതത്തില്‍ നിന്നും മാറ്റത്തിന് വേണ്ടിയുള്ള സമ്മര്‍ദ്ദത്തിന്റെ സന്ദേശം സ്ഥിരീകരിച്ചതിന്റെ ഫലമായി കൂടുതല്‍ അറിവ് നേടുന്നതിനും വിദ്യാഭ്യാസം ചെയ്യുന്നതിനും സ്ത്രീകള്‍ മുന്നോട്ട് വരുകയും വിവിധ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുകയുണ്ടായി. കേരള വനിതകള്‍ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ എത്തിപ്പെടുകയും ഉന്നത പദവികള്‍ അലങ്കരിക്കുകയും ചെയ്യുന്നു. ഇതെല്ലാം മാറ്റത്തിനുവേണ്ടിയുള്ള സമ്മര്‍ദ്ദത്തില്‍ നിന്നുമുള്ള പ്രലോഭനത്തില്‍ നിന്നുമാണ് സാധിച്ചതെന്നും വനിതാദിനാഘോഷ സന്ദേശം നല്‍കികൊണ്ട് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗം ബിന്ദു പി കെ പറഞ്ഞു.
വനിതാദിനാഘോഷങ്ങള്‍ എംഎംഎ പ്രസിഡന്റ് ശ്രീ. വില്‍സന്‍ മാത്യൂ, സെക്രട്ടറി കലേഷ് ഭാസ്‌കര്‍, എക്‌സിക്യുട്ടീവ് വനിതാ അംഗങ്ങളായ ജയ സുധീര്‍, ഷീസോബി, ബിന്ദു പി കെ, മിനി റൈജു എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിച്ചു. ന്യൂ ജനറേഷനില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം പലപ്പോഴും സ്ത്രീകള്‍ക്ക് എതിരായി ദുരുപയോഗം ചെയ്യുന്നതായും ഇതിനെ സ്ത്രീകള്‍ തന്നെ എതിരിടുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. വനിതാദിനത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും ഗെയിമുകളും നടന്നു.
ബെന്‍സി സാജു, റീന വില്‍സണ്‍, നിഷാ ജയന്‍, ബ്ലെസി ബെഞ്ചമിന്‍, വിന്‍സി വിനോദ്, ഷീ സോബി, നിഷ ജിനോ, രാജി അനൂപ്, ബിന്ദു കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നൃത്തശില്പം വേറിട്ട അനുഭവമായി. നിഷ കേഡിയ പരിപാടികളുടെ അവതരണവും എക്‌സിക്യുട്ടീവ് അംഗം മിനി രാജു നന്ദിയും രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്ത എംഎംഎയുടെ ഈ വര്‍ഷത്തെ വനിതാദിനാഘോഷം കൂടുതല്‍ ഭംഗിയും വേറിട്ട അനുഭവമായി.
Leave a Reply