ന്യൂസ് ഡെസ്ക്, മലയാളം യുകെ

പീറ്റർബറോയിലും കേംബ്രിഡ്ജ്ഷെയറിലുടനീളവും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കപ്പെടുന്നതിൽ കുത്തനെ വർദ്ധനവ്. 27 വയസ്സുള്ള റീട്ടെയിൽ തൊഴിലാളിയായ കീരൻ എസെക്സ്, തൻെറ കടയിൽ മോഷണം നടത്താൻ ശ്രമിച്ചവരെ തടയാൻ ശ്രമിക്കുന്നതിനിടെ തനിക്ക് നേരെ കത്തി ഉയർത്തി സംഘം ഭീഷണിപ്പെടുത്തിയ അനുഭവം മാധ്യങ്ങളോട് പങ്കുവച്ചു. ഇത്തരത്തിൽ നടക്കുന്ന മോഷണങ്ങൾ ഒരു സ്ഥിര സംഭവമായി മാറിയിരിക്കുകയാണ്. ഒരു തവണ തന്നെ മോഷ്‌ടാക്കളുടെ കാർ വലിച്ചിഴച്ച് കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേംബ്രിഡ്ജ്ഷെയർ പോലീസിന്റെ കണക്കനുസരിച്ച്, 2020-ൽ 3,006 ആയിരുന്ന കടകളിൽ നിന്ന് മോഷണ കേസുകൾ 2024-ൽ ഇരട്ടിയിലധികമാണ് വർദ്ധിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മോഷണങ്ങൾ ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ചെറുകിട ബിസിനസുകളെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കടയുടമയായ വിദ്യുത് സോണി പറയുന്നു. അതേസമയം, യുകെയിലുടനീളം കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് വർദ്ധിച്ചുവരുന്നുണ്ടെന്ന് പീറ്റർബറോ പോസിറ്റീവ് സിഇഒ പെപ് സിപ്രിയാനോ പറഞ്ഞു.

നഗരമധ്യത്തിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ പട്രോളിംഗ് പ്രഖ്യാപനത്തെ അദ്ദേഹം സ്വാഗതം ചെയ്‌തു. ഈ പ്രശ്നം പരിഹരിക്കാൻ പോലീസ് സേന സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസും ക്രൈം കമ്മീഷണറും ഡാരിൽ പ്രെസ്റ്റൺ പറഞ്ഞു. 2023 സെപ്റ്റംബർ മുതൽ സൗത്ത് സ്പ്രീ ഒഫൻസിംഗ് ടീം ഫയൽ ചെയ്ത 1,600 കടകളിൽ നിന്നുള്ള മോഷണങ്ങൾ അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം വിജയകരമായി പുരോഗമിക്കുകയാണെന്ന് കേംബ്രിഡ്ജ്ഷെയർ പോലീസിലെ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ക്രിസ്റ്റ്യൻ ഒ’ബ്രയൻ പറഞ്ഞു.