ന്യൂസ് ഡെസ്ക്, മലയാളം യുകെ

തടയാൻ സാധിക്കുന്ന രോഗങ്ങൾ കണ്ടുപിടിക്കാനും വേണ്ട വിദഗ്ധ ചികിത്സ നിർദ്ദേശിക്കാനുമായി ലക്ഷ്യമിട്ട് ഇംഗ്ലണ്ടിലെ ജോലി സ്ഥലത്ത് ആരോഗ്യ പരിശോധനകൾ വ്യാപകമായി നടത്തും. 130,000 ഓളം പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ആരോഗ്യ പരിശോധന ജീവനക്കാർക്ക് അവരുടെ ജോലി സ്ഥലത്തു തന്നെ പൂർത്തീകരിക്കാൻ സാധിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പരിശോധനകളുടെ ഭാഗമായി ഓരോ രോഗികൾക്കും ചോദ്യാവലികൾ നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ തുടർ ചികിത്സകൾ നൽകുകയും ചെയ്യും. വിവിധ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരുടെ അപകടസാധ്യത നിർണ്ണയിക്കാൻ പരിശോധനകൾ ഉപകരിക്കും എന്നാണ് വിലയിരുത്തൽ . ജോലിസ്ഥലത്തെ പരിശോധനകൾ ഒരു എൻ എച്ച് എസ് അപ്പോയിൻ്റ്മെൻ്റിന് തുല്യമായി കണക്കാക്കും. ഹോസ്പിറ്റാലിറ്റി, ഗതാഗത മേഖലകൾ തുടങ്ങിയവയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും . അതേസമയം നോർഫോക്ക്, മെഡ്‌വേ, ലാംബെത്ത് എന്നിവിടങ്ങളിലെ ലോക്കൽ കൗൺസിലുകൾ ജീവനക്കാരുടെ ഭവനങ്ങളിൽ തന്നെ ഡിജിറ്റൽ ആരോഗ്യ പരിശോധനകൾ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


പല രോഗങ്ങളും തുടക്കത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ ചികിത്സയിലെ സങ്കീർണതകൾ ഒഴിവാക്കാനാകും എന്നതാണ് ഈ ആരോഗ്യ പരിപാലന രീതിയുടെ മെച്ചമായി കണക്കാക്കപ്പെടുന്നത്. മതിയായ ആരോഗ്യ പരിചരണം തുടക്കത്തിൽ ലഭ്യമാകുകയാണെങ്കിൽ പല രോഗങ്ങളും ഒഴിവാക്കാനാകുമെന്ന് പൊതുജനാരോഗ്യത്തിനും പ്രതിരോധത്തിനുമുള്ള മന്ത്രി ആൻഡ്രൂ ഗ്വിൻ പറഞ്ഞു. ഈ രീതിയിൽ നടപ്പിലാക്കുന്ന വികേന്ദ്രീകരമായ ആരോഗ്യ പരിചരണം എൻഎച്ച്എസ്സിന്റെ തിരക്ക് കുറയ്ക്കാനാകും എന്ന നേട്ടവുമുണ്ട്. നിലവിൽ 16 ദശലക്ഷത്തിലധികം ആളുകൾക്ക് എൻഎച്ച്എസ് ആരോഗ്യ പരിചരണത്തിന് അർഹതയുണ്ട്. എന്നിരുന്നാലും ഇതിൽ 40 ശതമാനം ആളുകൾ മാത്രമാണ് പരിശോധനകൾ പൂർത്തിയാക്കിയിട്ടുള്ളത് . ആരോഗ്യ പരിശോധനകൾക്ക് ജീവൻ രക്ഷിക്കാനും ഹൃദ്രോഗം, ക്യാൻസർ, ടൈപ്പ് 2 പ്രമേഹം, കരൾ രോഗം തുടങ്ങിയ വലിയ തോതിൽ തടയാവുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിൽ ഇത്തരം പരിശോധനകൾക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് സ്ട്രോക്കിനുള്ള എൻഎച്ച്എസ് ദേശീയ ക്ലിനിക്കൽ ഡയറക്ടർ ഡേവിഡ് ഹാർഗ്രോവ്സ് പറഞ്ഞു.