ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു ബാ​ഡ്മി​ന്‍റ​ണ്‍ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സെ​മി​യി​ൽ ക​ട​ന്ന് മെ​ഡ​ൽ ഉ​റ​പ്പി​ച്ചു. ചൈ​ന​യു​ടെ സു​ൻ യു​വി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​ണ് സി​ന്ധു സെ​മി ഉ​റ​പ്പി​ച്ച​ത്. സ്കോ​ർ: 21-14, 21-9.

ആ​ദ്യ സെ​റ്റ് മി​ക​ച്ച പോ​രാ​ട്ട​ത്തി​ൽ കീ​ഴ​ട​ക്കി​യ സി​ന്ധു ര​ണ്ടാം സെ​റ്റ് എ​തി​രാ​ളി​ക്ക് ഒ​ര​വ​സ​ര​വും ന​ൽ​കാ​തെ കീ​ശ​യി​ലാ​ക്കി സെ​മി ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എന്നാൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്ന് കെ. ​ശ്രീ​കാ​ന്ത് പു​റ​ത്താ​യി. ക്വാ​ർ​ട്ട​റി​ൽ‌ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം സ​ൺ വാ​ൻ ഹോ​യോ​ടാ​ണ് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ട്ട​ത്. ദ​ക്ഷി​ണ കൊ​റി​യ​ൻ താ​രം നേ​രി​ട്ടു​ള്ള ഗെ​യ്മു​ക​ൾ​ക്കാ​ണ് ശ്രീ​കാ​ന്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 14-21, 18-21. ഇ​ന്ത്യ​ൻ താ​ര​ത്തി​നെ​തി​രെ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം സ്ഥാ​പി​ച്ച സ​ൺ വാ​ൻ മ​ത്സ​രം തീ​ർ​ക്കാ​ൻ 49 മി​നി​റ്റു​ക​ളാ​ണെ​ടു​ത്ത​ത്.

ആ​ദ്യ ഗെ​യി​മി​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ സ​ൺ വാ​ൻ ലീ​ഡ് എ​ടു​ത്തു. 6-1 എ​ന്ന സ്കോ​റി​ലി​ൽ ശ്രീ​കാ​ന്ത് തി​രി​ച്ച​ടി​ച്ചു. തു​ട​ർ​ച്ച​യാ​യി നാ​ല് പോ​യി​ന്‍റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ശ്രീ​കാ​ന്ത് സ്കോ​ർ 8-8 ന് ​തു​ല്യ​ത​യി​ലെ​ത്തി​ച്ചു. ഇ​തോ​ടെ സ​ൺ വാ​ൻ മ​ത്സ​ര​ത്തി​ലേ​ക്ക് ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി. 11-8 ന്‍റെ മു​ൻ​തൂ​ക്കം നേ​ടി​യ ‌ശേ​ഷം ആ​ദ്യ ബ്രെ​യ്ക്ക് എ​ടു​ത്തു. പി​ന്നീ​ട് കൊ​റി​യ​ൻ താ​ര​ത്തി​ന് തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ല്ല. 14-21 ന് ​ആ​ദ്യ ഗെ​യിം സ്വ​ന്ത​മാ​ക്കി.

എ​ന്നാ​ൽ ര​ണ്ടാം ഗെ​യ്മി​ൽ ശ്രീ​കാ​ന്ത് പൊ​രു​തി​യെ​ങ്കി​ലും സ​ൺ വാ​ൻ ഇ​ന്ത്യ​ൻ താ​ര​ത്തെ മു​ന്നോ​ട്ടു​പോ​കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ശ്രീ​കാ​ന്തി​നെ​തി​രെ സ​ൺ വാ​ന്‍ നേ​ടു​ന്ന അ​ഞ്ചാ​മ​ത്തെ വി​ജ​യ​മാ​ണി​ത്.