നാൻജിംഗ് : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യൻ താരം പിവി സിന്ധുവിന് തോൽവി. സ്‌പാനിഷ് താരം കരോലിന മാരിൻ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷവും സിന്ധു ഫൈനലിൽ തോറ്റിരിന്നു. നിർണായക സമയത്ത് ഫോമിലേക്കുയർന്ന മാരിൻ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്‌കോർ: 21–19, 21–10.

പതിവ് പോലെ തുടക്കത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ് അവസാനം ആക്രമണത്തിലേക്ക് ഉയരുന്ന ശെെലിയാണ് ഇന്നും കരോലിന പുറത്തെടുത്തത്. അതോടെ സിന്ധുവിന് ആദ്യ സെറ്റിലെ ഉർജ്ജം പതിയെ നഷ്ടമാവുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടുയപ്പോള്‍ സെെനയ്ക്ക് ആറ് ജയവും കരോലിനയ്ക്ക് ഏഴ് ജയവുമായി. നേരത്തെ ഒളിംപിക്സിലും സിന്ധുവിനെ കരോലിന വീഴ്ത്തിയിരുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ വർഷവും ഫൈനലിൽ തോറ്റ സിന്ധു തുടർച്ചയായ രണ്ടാം വർഷമാണ് വെള്ളി നേടുന്നത്. ഇതിനു പുറമെ, 2015, 2017 വർഷങ്ങളിൽ വെങ്കലവും നേടിയിട്ടുണ്ട്. നേരത്തെ, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാളിനെ ക്വാർട്ടറിൽ വീഴ്ത്തിയാണ് കരോലിന മരിൻ സെമിയിലെത്തിയത്. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മാരിന്റെ മൂന്നാം സ്വർണമാണിത്.