ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗുരു ലോകത്തിന് നല്‍കിയത് എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണെന്നും അസഹിഷ്ണുതയും വിദ്വേഷവും വര്‍ധിച്ചു വരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

വത്തിക്കാനില്‍ ശിവഗിരി മഠം സംഘടിപ്പിക്കുന്ന സര്‍വമത സമ്മേളനത്തിലുള്ള ആശിര്‍വാദ പ്രഭാഷണത്തിലാണ് മാര്‍പാപ്പ പരാമര്‍ശം. മാനവ സ്നേഹത്തിന്റെ ആത്മീയ കേന്ദ്രമായ വത്തിക്കാനില്‍ ശ്രീനാരായണ ഗുരുവിന്റെ സ്മരണയില്‍ ഇന്ന് നടക്കുന്ന സര്‍വ്വമത സമ്മേളനത്തിലും ലോക പാര്‍ലമെന്റിലും ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇറ്റലി, ബെഹ്‌റിന്‍, ഇന്‍ഡോനേഷ്യ, അയര്‍ലന്‍ഡ്, യുഎഇ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി പതിനഞ്ചില്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള വിവിധ മത പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ദിനാള്‍ ലസാറസ് യു ഹ്യൂങ്‌സിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷത വഹിച്ചു.

ഗുരുദേവന്‍ രചിച്ച ദൈവ ദശകം പ്രാര്‍ത്ഥന ഇറ്റാലിയന്‍ ഭാഷയില്‍ മൊഴിമാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം ആരംഭിക്കുന്നത്. ശ്രീനാരായണ ദര്‍ശനവും ലോക സമാധാനവും എന്ന വിഷയത്തെ അധികരിച്ച് സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തി.